Image

ഫിലാഡല്‍ഫിയ ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 9, 10 തീയതികളില്‍ നടത്തുന്നു

ജോണ്‍ പണിക്കര്‍ Published on 02 September, 2017
ഫിലാഡല്‍ഫിയ ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 9, 10 തീയതികളില്‍ നടത്തുന്നു
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഫിലാഡല്‍ഫിയയിലും പ്രാന്തപ്രദേശങ്ങളിലും ഉള്ള ഇടവകകളുടെ കൂട്ടായ്മയായ മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഇന്‍ പെന്‍സില്‍വാനിയ(എംഓസിഫ്) യുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരുന്ന ഫിലാഡല്‍ഫിയ ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ ഈ വര്‍ഷം സെപ്റ്റംബര്‍ മാസം 9, 10(ശനി, ഞായര്‍) തീയതികളില്‍ ഹണ്ടിംഗ്ടണ്‍ വാലിയിലുള്ള(1333 വെല്‍ഷ് റോഡ് ഹണ്ടിംഗ്ടണ്‍വാലി പി എ 19006) സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളിക്കല്‍ സെമിനാരി ഫാക്കല്‍റ്റി സെക്രട്ടറിയും തിയോളജിക്കല്‍ സെമിനാരി അല്‍മായക്കാര്‍ക്കായി നടത്തുന്ന ദിവ്യബോധം പഠനക്രമത്തിന്റെ രജിസ്ട്രാറും ഗ്രന്ഥകാരനുമായ റവ.ഫാദര്‍(ഡോക്ടര്‍) നൈനാന്‍ കെ ജോര്‍ജ്ജ് ആണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ പ്രാസംഗികന്‍.

രണ്ടു ദിവസങ്ങളിലും വൈകീട്ട് 6 മണിക്ക് സന്ധ്യാനമസ്്കാരവും സെന്റ് മേരീസ് കത്തീഡ്രല്‍ ഗായകസംഘം നേതൃത്വം ഗായകസംഘം നേതൃത്വം നല്‍കുന്ന ആത്മീയ ഗാനശുശ്രൂഷയും തുടര്‍ന്ന് ബഹു. നൈനാന്‍ കെ. ജോര്‍ജ് അച്ചന്റെ തിരുവചനഘോഷണവുമാണ് ക്രമീകരിച്ചിരിക്കുന്നത്.
കണ്‍വെന്‍ഷന്റെ വിജയത്തിനായി എംഓസിഫ് ചെയര്‍മാന്‍ വെരി.റവ.കെ.മത്തായി കോര്‍എപ്പിസ്‌കോപ്പയുടെയും സെക്രട്ടറി ഫിലിപ്പോസ് ചെറിയാന്റെയും നേതൃത്വത്തിലുള്ള കമ്മറ്റി പ്രവര്‍ത്തിക്കുന്നു.

പ്രസ്തുത കണ്‍വെന്‍ഷനിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി.റവ.മത്തായി കോര്‍എപ്പിസ്‌കോപ്പ(ചെയര്‍മാന്‍) 215 526 4813, വെരി.റവ.സി.ജെ.ജോണ്‍സന്‍ കോര്‍എപ്പിസ്‌കോപ്പ(കത്തീഡ്രല്‍ വികാരി), 718-646-1933, ഫിലിപ്പോസ് ചെറിയാന്‍(സെക്രട്ടറി) 215-605-7310, ജോണ്‍ പണിക്കര്‍(ട്രഷറാര്‍)-215-605-5109, സെന്റ് മേരീസ് കത്തീഡ്രല്‍ 215-938-8456.

ഫിലാഡല്‍ഫിയ ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 9, 10 തീയതികളില്‍ നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക