Image

ഹൂസ്റ്റണിലേക്ക് ജീവന്‍ രക്ഷാ ഔഷധവുമായി ഇന്ത്യന്‍ കമ്പനി

പി.പി.ചെറിയാന്‍ Published on 02 September, 2017
ഹൂസ്റ്റണിലേക്ക് ജീവന്‍ രക്ഷാ ഔഷധവുമായി ഇന്ത്യന്‍ കമ്പനി
ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും, വെള്ളപൊക്കത്തിലും, ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും, ജീവന്‍ രക്ഷാ ഔഷധങ്ങള്‍ എത്തിക്കുന്നതിനും ഒര്‍ലാന്റോയിലുള്ള സൗത്ത് സൈഡ് ഗ്രൂപ്പ് രംഗത്ത്.

കമ്പനിയുടെ സ്ഥാപകനും, സി.ഇ.ഒ.യുമായ ഇന്ത്യന്‍ അമേരിക്കന്‍ ഹരീഷാണ് ടെക്‌സസ് ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്ക് 49,000 ഡോളര്‍ വിലമതിക്കുന്ന അപൂര്‍വ്വ രോഗങ്ങള്‍ക്കുള്ള ഔഷധം ഫ്‌ളോറിഡായില്‍ നിന്നും കയറ്റി അയച്ചത്.

കമ്പനിയുടെ ഒരു ജീവനക്കാരെ ഈ ദൗത്യത്തിന് വേണ്ടി പ്രത്യേകം നിയോഗിക്കുകയും ചെയ്തു.
അമേരിക്ക കഴിഞ്ഞ 13 വര്‍ഷത്തിനുള്ളില്‍ ദര്‍ശിച്ചിട്ടില്ലാത്ത ഏറ്റവും ഭയാനകമായ പ്രകൃതിദുരന്തമാണ് ഹൂസ്റ്റണിലേതെന്ന് ഹരീഷ് പറഞ്ഞു.

ഹൂസ്റ്റണിലും പരിസരങ്ങളിലുമുള്ള മലയാളി സമൂഹവും രക്ഷാപ്രവര്‍ത്തനങ്ങളിലും, ശുചീകരണ പ്രവര്‍ത്തനങ്ങളിലും സജ്ജീവമായി നേതൃത്വം നല്‍കുന്നു. ഹൂസ്റ്റണിലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഏറ്റവും ആവശ്യം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും, ശുചീകരണത്തിനും ആവശ്യമായ സന്നദ്ധ സേവകരെയാണ്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ആവശ്യമായ ധനസഹായവും ലഭ്യമാണ്. ഹാര്‍വിയുടെ പേരില്‍ ചില സംഘടനകള്‍ പണപിരിവ് നടത്തുന്നതിനെതിരെ പലരും നിശബ്ദ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

ഹൂസ്റ്റണിലേക്ക് ജീവന്‍ രക്ഷാ ഔഷധവുമായി ഇന്ത്യന്‍ കമ്പനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക