Image

ജര്‍മ്മന്‍ ആള്‍ഡി പെട്രോള്‍ പമ്പുകള്‍ തുടങ്ങുന്നു

ജോര്‍ജ് ജോണ്‍ Published on 02 September, 2017
ജര്‍മ്മന്‍ ആള്‍ഡി പെട്രോള്‍ പമ്പുകള്‍ തുടങ്ങുന്നു
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മനിയിലും, യൂറോപ്പിലും ആഹാരസാധനങ്ങളും, പലവ്യജ്ജനങ്ങളും കുറഞ്ഞ ചിലവില്‍ വില്‍ക്കുന്ന ആള്‍ഡി എന്ന കട പുതിയതായി പെട്രോള്‍ പമ്പുകള്‍ തുടങ്ങുന്നു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങി കഴിഞ്ഞ് കാറുകള്‍ക്കും, മറ്റ് വാഹനങ്ങള്‍ക്കും കുറഞ്ഞ ചിലവില്‍ പെട്രോള്‍ അടിക്കാനുള്ള സൗകര്യം ഉണ്ടാക്കുകയാണ് ഈ പുതിയ ബിസിനസ് തന്ത്രം.

1946 ല്‍ കാള്‍, ആല്‍ബ്രെഹ്റ്റ് എന്നീ സഹോദരന്‍മാര്‍ തങ്ങളുടെ അമ്മയുടെ എസ്സനില്‍ ഉണ്ടായിരുന്ന ഒരു ചെറിയ ഗ്രോസറി ഷോപ്പ് കണ്ട് ആര്‍ജവം ഉള്‍ക്കൊണ്ട് തുടങ്ങിയ ആള്‍ഡി ഷോപ്പ് ഇന്ന് പടര്‍ന്ന് പന്തലിച്ച് ലോകത്തിലെ എല്ലാ ഭൂഗണ്ഡങ്ങളിലും ആയി കഴിഞ്ഞു. ആള്‍ഡി ഷോപ്പുകളില്‍ ഈയിടെ ഷോപ്പിങ്ങിന് ശേഷം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ലഘുഭോജനങ്ങളും, പാനീയങ്ങളും തുടങ്ങിയത് വളരെ വിജയകരമായി പ്രവര്‍ത്തിച്ച് വരുന്നു.

ആള്‍ഡിയുടെ ആദ്യത്തെ പെട്രോള്‍ പമ്പുകള്‍ മ്യൂണിക്, ന്യൂറന്‍ബെര്‍ഗ്, സ്റ്റുട്ട്ഗാര്‍ട്ട് എന്നിവിടങ്ങളില്‍ ഈ വര്‍ഷം തന്നെ തുടങ്ങും. അതിന് ശേഷം ആറ് മാസത്തിനും ഒരു വര്‍ഷത്തിനും ഉള്ളില്‍ മിക്കവാറും എല്ലാ ആള്‍ഡി ഷോപ്പുകളുടെ പാര്‍ക്കിംങ്ങ് ഏരിയാകളിലും ആള്‍ഡി പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. മറ്റ് മിനര്‍ ഓയില്‍ കമ്പനികളുടെ എതിര്‍പ്പിനെ അവഗണിച്ചും ആള്‍ഡി പെട്രോള്‍ പമ്പുകള്‍ക്ക് ജര്‍മന്‍ ഗതാഗത വകുപ്പിന്റേയും, യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്റേയും അനുവാദം ലഭിച്ചു കഴിഞ്ഞു. ഈ പുതിയ ആള്‍ഡി പെട്രോള്‍ പമ്പുകള്‍ ജര്‍മ്മനിയിലെ വാഹന ഉടമകള്‍ക്ക് വളരെയേറെ ആശ്വാസപ്രദമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക