Image

പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയതിന് തെളിവ്

Published on 02 September, 2017
പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയതിന് തെളിവ്

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെത്തിയതിന് തെളിവ്. കോടതിയില്‍ കീഴങ്ങുന്നതിന്റെ തലേ ദിവസമാണ് പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയത്. സ്ഥാപനത്തിലെ ജീവനക്കാരന്‍ പൊലീസിന് ഇതുസംബന്ധിച്ച മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ടാണ് സുനി ലക്ഷ്യയിലെത്തിയതെന്നാണ് വിവരം. ഈ സമയത്ത് സുനി ഒളിവിലായിരുന്നു. കേസുമായി കാവ്യയെ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.

നേരത്തെ നടിയെ ആക്രമിച്ച കേസുമായി ബന്ധമുള്ള മാഡം കാവ്യാമാധവനാണെന്ന്? പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. ഇതിനെ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക