Image

റോജി എം. ജോണ്‍ ക്രിസ് ക്രൂഥറുമായി ചര്‍ച്ച നടത്തി

Published on 02 September, 2017
റോജി എം. ജോണ്‍ ക്രിസ് ക്രൂഥറുമായി ചര്‍ച്ച നടത്തി

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനം നടത്തുന്ന റോജി എം. ജോണ്‍ ക്രിസ് ക്യൂഥര്‍ എംപിയുമായി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളിലെയും തെരഞ്ഞെടുപ്പ് നടപടികളും അതിന്റെ വ്യത്യാസങ്ങളും ഇരു നേതാക്കളും പരസ്പരം ചേദിച്ചറിഞ്ഞു. ജനാധിപത്യ സംവിധാനത്തിലെ കാതലായ മാറ്റങ്ങള്‍ ചര്‍ച്ചയില്‍ പങ്കുവച്ചു. റോജി എം. ജോണിന് ഓസ്‌ട്രേലിയന്‍ തനത് ശൈലിയിലുള്ള മൊമെന്േ!റാ ക്രിസ് ക്രൂഥര്‍ സമ്മാനിച്ചു. 

കേരളത്തെ കൂടുതല്‍ അറിയുവാനും കേരളത്തിലെ നിയമസഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുവാനും ക്രിസ് ക്രൂഥറിന് പ്രത്യേകം ക്ഷണിച്ചു. ലിബറല്‍ പാര്‍ട്ടി നേതാവ് പ്രസാദ് ഫിലിപ്പാണ് ഇരുവരുടേയും കൂടിചേരലിന് അവസരമൊരുക്കിയത്. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റിയംഗം ബിജു സ്‌കറിയ, അരുണ്‍ പാലയ്ക്കലോടി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക