Image

'ആര്‍ടെക് ശ്രീരാഗം 2017’ നവംബര്‍ 24, 25, 26 തീയതികളില്‍

Published on 02 September, 2017
'ആര്‍ടെക് ശ്രീരാഗം 2017’ നവംബര്‍ 24, 25, 26 തീയതികളില്‍
  
ലണ്ടന്‍: പ്രശസ്ത പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാറിനെ ആദരിക്കുന്നതിന്റെ ഭാഗമായി യുകെ ഇവന്റ് ലൈഫ് സംഘടിപ്പിക്കുന്ന 'ആര്‍ടെക് ശ്രീരാഗം 2017’ നവംബര്‍ 24, 25, 26 തീയതികളില്‍ നടക്കും. ലണ്ടന്‍, മെയ്ഡന്‍ഹെഡ്, ബെര്‍മിംഗ്ഹാം എന്നിവിടങ്ങളിലാണ് കലാസന്ധ്യ അരങ്ങേറുക. 

പ്രശസ്ത പിന്നണി ഗായകരായ ശ്രേയകുട്ടി, ടീനു ടെലന്‍സ് തുടങ്ങിയവരും രമേഷ് പിഷാരടിയും സംഘവും അവതരിപ്പിക്കുന്ന ഹാസ്യ പരിപാടികളും എം.ജി. ശ്രീകുമാറിന്റെ ലൈവ് ഓര്‍ക്കസ്ട്രയും കലാസന്ധ്യ അവിസ്മരണീയമാക്കും. 

കലാപരിപാടിയുടെ പ്രധാന സവിശേഷത യുകെയിലെ ഗായകര്‍ക്ക് എം.ജി. ശ്രീകുമാറിനോടൊപ്പം സ്‌റ്റേജില്‍ പാടാനുള്ള അവസരമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. യുകെ ഇവന്റ് ലൈഫ് മാഗ്‌നാവിഷന്‍ ടിവി ചാനലുമായി ചേര്‍ന്ന് നടത്തുന്ന ഓഡിഷന്‍ പ്രോഗ്രാമില്‍ പങ്കെടുത്ത് മത്സരിച്ച് വിജയിക്കുന്ന മൂന്ന് പേര്‍ക്കാണ് അവസരം ലഭിക്കുക. 

മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 15ന് മുന്പായി മാഗ്‌നാവിഷന്‍ ടിവിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷാഫോറം ഉപയോഗിച്ച് ഓഡിഷന് രജിസ്റ്റര്‍ ചെയ്യുക. 

വിവരങ്ങള്‍ക്ക്: 020 387 487 44.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക