Image

സേവന പാതയില്‍ നിറസാന്നിധ്യമായി ഹജ്ജ് വെല്‍ഫെയര്‍ ഫോറം വോളന്റിയര്‍മാര്‍

Published on 02 September, 2017
സേവന പാതയില്‍ നിറസാന്നിധ്യമായി ഹജ്ജ് വെല്‍ഫെയര്‍ ഫോറം വോളന്റിയര്‍മാര്‍
 
മിന: ഈ വര്‍ഷത്തെ ഹജ്ജിനെത്തിയ ഹാജിമാരെ സേവിക്കാനായി അറഫാ മുതല്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. മുസ്തലിഫയിലെ രാപാര്‍ക്കല്‍ കഴിഞ്ഞു മിനായിലെ തങ്ങളുടെ തന്പുകളിലേക്കു മടങ്ങിയെത്തുന്‌പോള്‍ വഴിയറിയാതെ വരുന്നവരെ സഹായിക്കാനായി മുപ്പതിലധികം കേന്ദ്രങ്ങളിലായി വോളന്റിയര്‍മാരെ വിന്യസിപ്പിച്ചിരുന്നു. 650 വോളന്റിയര്‍മാരാണ് ഇത്തവണ പ്രവര്‍ത്തന രംഗത്തുള്ളത്. 

ഹജ്ജ് മിഷന്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ പരിചയസന്പന്നരായ ഒരു സംഘത്തെ തന്നെ തയാറാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹജ്ജ് മിഷന്‍ അധികൃതരുടെ പ്രത്യക പ്രശംസ തന്നെ നേടിയെടുക്കാന്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന് സാധിച്ചു. 

വഴി തെറ്റിയ ഹാജിമാരെ അവരുടെ ടെന്റിലെത്തിക്കുന്നതിലും രോഗികളായ ഹാജിമാരെ ആശുപത്രിയിലെത്തിക്കുന്നതിലും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രവര്‍ത്തനത്തിലും സഹായകമായി വോളന്റിയര്‍മാര്‍ സജീവമായി രംഗത്തുണ്ട്. മിനായിലെ ആശുപത്രികളിലെല്ലാം പ്രത്യക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നു. 

ജാഫര്‍ മുല്ലപള്ളി, യതി മുഹമ്മദ്, ഹനീഫ കാസര്‍ഗോഡ് എന്നിവരുടെ നേതൃത്വത്തില്‍ അയ്യായിരം കഞ്ഞി പാക്കറ്റുകളും മൂവായിരത്തിലധികം പരിപ്പും റൊട്ടിയും ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.

വോളന്റിയര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ ഹമീദ് പന്തല്ലൂര്‍, അബാസ് ചെന്പന്‍, റഹീം ഒതുക്കങ്ങല്‍, മുസ്തഫ കെ.ടി. പെരുവള്ളൂര്‍, അന്‍ഷദ് മാസ്റ്റര്‍, വിജാസ് ഫൈസി, മൊയ്തീന്‍ കാളിക്കാവ്, ഗഫൂര്‍ തേഞ്ഞിപ്പലം, റഷീദ് ഒഴുര്‍, ഷാനവാസ് വണ്ടൂര്‍, യഹ്യ മേലാറ്റൂര്‍, മന്‍സൂര്‍ വണ്ടൂര്‍, ഹാഷിം കാലിക്കട്ട്, മൂസ കൊന്പന്‍ എന്നിവരാണ് വോളന്റിയര്‍ സേവനത്തിന് നേതൃത്വം നല്‍കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക