Image

വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ നാലാം തീയതി തിങ്കളാഴ്ച ആഘോഷിക്കുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 02 September, 2017
വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ നാലാം തീയതി തിങ്കളാഴ്ച ആഘോഷിക്കുന്നു
ന്യൂയോര്‍ക്ക് :വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിന്റെ ഓണാഘോഷം ഈ വരുന്ന ഈ വരുന്ന തിങ്കളാഴ്ച സെപ്റ്റംബര്‍ നാലാം തീയതി ആഘോഷിക്കുന്നു. വാമന പുജയോട് ആരംഭിക്കുന്ന ഓണാഘോഷത്തില്‍ പ്രേത്യക പൂജകളുംനടത്തുന്നതാണ്. ഭൂതകാലത്തിന്റെ നന്മകളുടെ തിരിച്ചുവരവിനായുള്ള മലയാളിയുടെ പ്രാര്‍ത്ഥനാപൂര്‍വ്വമായ അനുഷ്ഠാനമാണ് ഓണം. ഭാവികാലത്തിലേക്ക് നിറമനസോടെ സഞ്ചരിക്കാനുള്ള പ്രതീക്ഷാനിര്‍ഭരമായ ആചാരമാണത്. ഇത് ഭക്തിനിര്‍ഭരമായ അവസ്ഥയില്‍ ആഹോഷിക്കുക എന്നതുകൂടിയാണ് . ഓണം സന്ദേശം സ്വാമി മുക്തനാന്ദയതി നല്‍കും.

ഐതീഹ്യങ്ങളുടെ കുടപിടിച്ച് ഓണമെത്തുമ്പോള്‍ ഗൃഹാതുരത്വത്തോടെ നൂറ് നൂറ് ഓണക്കഥകള്‍ പറഞ്ഞുതരാന്‍ ഇന്ന് പല വീടുകളിലും മുത്തശ്ശിമാരില്ല, കാര്‍കശ്യത്തോടെ ഓണത്തിന്റെ ചിട്ടവട്ടങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കാരണവന്മാരില്ല, എങ്കിലും പ്രവാസികളായ നമ്മള്‍ ഓണം ആഘോഷിക്കുന്നു... അതിന്റെ എല്ലാ പവിത്രതയോടും കൂടി.

വിഭവ സമര്‍ത്ഥമായ ഓണസദ്യവെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ആറന്മുള വള്ളസദ്യക്ക് സമാനമായ ഓണസദ്യയാണ് ഓണത്തിന് വേണ്ടി ഒരുക്കിയിട്ടുള്ളത്. വിവിധ കലാ പരിപാടികളും ക്രമീകരിച്ചിടുണ്ട്. ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. അത്തപ്പൂക്കളവും, തിരുവാതിരകളിയും തുടങ്ങിയ കലാപരിപാടികള്‍ ഓണത്തിന്റെ മാറ്റ് കുട്ടുന്നതായിരിക്കും.

ഈ ശ്രീകൃഷ്ണ ജയന്തിയുടെയും ഓണാഘോഷത്തിന്റെയും വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, പത്മജാ പ്രേം , രാജന്‍ നായര്‍, ഗണേഷ് നായര്‍,പി. രാധാകൃഷ്ണന്‍ ,ഡോ.പ്രഭ കൃഷ്ണന്‍ ,രുക്മണി പിള്ള,സുരേന്ദ്രന്‍ നായര്‍,ചന്ദ്രന്‍ പുതിയ വീട്ടില്‍ , ജോഷി നാരായണന്‍ , കേ .ജി .ജനാര്‍ദ്ദനന്‍,,ബാബു നായര്‍ , സന്തോഷ് നായര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക