Image

പ്രേക്ഷകര്‍ തീയറ്റുകളില്‍ പോയി സിനിമ കാണണം;ബാലചന്ദ്ര മേനോന്‍

Published on 03 September, 2017
പ്രേക്ഷകര്‍ തീയറ്റുകളില്‍ പോയി സിനിമ കാണണം;ബാലചന്ദ്ര മേനോന്‍
തീയറ്ററുകളില്‍ പോയി സിനിമ ഒരുവട്ടമെങ്കിലും കാണാതെ അഭിപ്രായം പറയുന്നവര്‍ മലയാള സിനിമയെ കൊലക്ക് കൊടുക്കുകയാണെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. സോഷ്യല്‍ മീഡിയകള്‍ വഴി ഒരുകൂട്ടര്‍ നടത്തുന്ന വിലയിരുത്തലുകള്‍ കണക്കിലെടുക്കാതെ പ്രേക്ഷകര്‍ തീയറ്റുകളില്‍ പോയി സിനിമ കാണണം. എങ്കിലേ ഇനിയുള്ള കാലത്ത് മലയാള സിനിമ രംഗം രക്ഷപെടൂവെന്നും ബാലചന്ദ്ര മേനോന്‍ ആവശ്യപ്പെട്ടു.

മലയാള സിനിമ മേഖല സങ്കീര്‍ണമായ നിരവധി പ്രശ്‌നങ്ങള്‍ അഭിമൂഖീകരിക്കുന്നുണ്ട്. അതിലൊന്നാണ് സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള അഭിപ്രായ പ്രകടനങ്ങള്‍. ചിത്രം കാണാതെ ഗൂഡലക്ഷ്യത്തോടെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന ഒരുവിഭാഗം സജീവമായി രംഗത്തുണ്ട്. ഇവരുടെ പ്രവര്‍ത്തി മൂലം യുവതിയുവാക്കളില്‍ ഒരുവിഭാഗം തീയറ്ററുകളെ ബഹിഷ്‌കരിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നു.ഇത് സിനിമയെ സ്‌നേഹിക്കുന്ന എല്ലാവരിലും വേദനയുണ്ടാക്കുന്നു. ഇത് മോശം പ്രവണതയാണ്.അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നോ രണ്ടോ സിനിമകളുടെ പരാജയം സിനിമ മേഖലയില്‍ പ്രത്യേക ചലനങ്ങളൊന്നും ഉണ്ടാക്കാന്‍ സാദ്ധ്യതയില്ലെന്നും മികച്ച സിനിമകള്‍ പുറത്തിറങ്ങുമ്‌ബോള്‍ പ്രേക്ഷര്‍ ഇക്കാര്യം വിസ്മരിക്കുമെന്നും ബാലചന്ദ്രമേനോന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക