Image

ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കും

Published on 03 September, 2017
ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കും
 നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ഓണത്തിനു ശേഷം വീണ്ടും ആവശ്യമുന്നയിച്ച് ഹര്‍ജി നല്‍കും. അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ അനുമതി ലഭിച്ച വിവരം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

നേരത്തെ രണ്ട് തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപോക്ഷ തള്ളിയിരുന്നു. ശനിയാഴ്ച, നടന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നീട്ടിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക