Image

വില്‍ട്ടന്‍ ബോയ്‌സിനു അഞ്ചാം കിരീടം

Published on 03 September, 2017
വില്‍ട്ടന്‍ ബോയ്‌സിനു അഞ്ചാം കിരീടം

കോര്‍ക്ക്: അയര്‍ലന്റിലെ ഏറ്റവും വലിയ ഓണാഘോഷമായ ഒരുമയുടെ ഓണത്തിന്റെ ഭാഗമായി കോര്‍ക്കില്‍ നടന്ന ഓള്‍ അയര്‍ലണ്ട് വടംവലി മത്സരം അതി ശക്തരായ ടീമുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

അയര്‍ലണ്ടിന്റെ ചരിത്രത്തിലാദ്യമായി ടീമംഗങ്ങളുടെ ഭാരത്തിന് അറുനൂറ് കിലോ പരിധി നിശ്ചയിച്ചിരുന്ന മത്സരമായിരുന്നു ഇത്തവണ നടന്നത്. അയര്‍ലന്‍ഡ് ഇന്നുവരെ കാണാത്ത ആവേശത്തിരയിളക്കത്തിന്റെ നടുവില്‍ തുടര്‍ച്ചയായി രണ്ട് ഗയിമിലും ശക്തരായ മാലോ ഗുലാന്‍സിനെ ഫൈനലില്‍ പരാജയപ്പെടുത്തിക്കൊണ്ട് വില്‍ട്ടന്‍ ബോയ്‌സ് തങ്ങളുടെ വിജയ ചരിത്രം അഞ്ചാമതും ആവര്‍ത്തിച്ചുകൊണ്ട് ട്രോഫി കരസ്ഥമാക്കി.

റിപ്പോര്‍ട്ട്: രാജന്‍. വി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക