Image

ഓണം...പൊന്നോണം (ഡോ.ആനി പോള്‍)

Published on 03 September, 2017
ഓണം...പൊന്നോണം (ഡോ.ആനി പോള്‍)

ഓര്‍മ്മയില്‍ ചിറകടിച്ചെത്തിയാ

ഒരു പൊന്നിന്‍ ചിങ്ങമാസത്തില്‍

ഓണപ്പുലരിതന്‍ പുഞ്ചിരിയുമായ്

ഓണമെത്തി പൊന്നോണമെത്തി.


മാവേലിനാടിന്‍ പൂക്കാലം

പൂക്കളിറുത്തു പൂക്കളം തീര്‍ത്തു

വര്‍ണ്ണങ്ങള്‍ തിളങ്ങുമാമുറ്റത്തു

ഓണമെത്തി പൊന്നോണമെത്തി .


സന്തോഷത്തിന്നലകള്‍ മുഴങ്ങി

സമര്‍ദ്ധിതന്‍ താലം തുളുമ്പി

സൗഹൃദം കൈകോര്‍ത്തിണങ്ങി

ഓണമെത്തി പൊന്നോണമെത്തി .


മാവേലിതന്‍ മാനവര്‍ക്കു

വരം നല്‍കുമാദിവസം

നാടെങ്ങും ഉത്സവമേളമായ്

ഓണമെത്തി പൊന്നോണമെത്തി .
ഓണം...പൊന്നോണം (ഡോ.ആനി പോള്‍)
Join WhatsApp News
Joseph 2017-09-03 20:07:15
ഡോകടർ ആനി പോൾ റോക്ക്‌ലാൻഡ് കൗണ്ടിയിലെ ലെജിസ്ളേറ്റർ എന്നറിയാമായിരുന്നു. ഇതുപോലെ മധുരമായ വാക്കുകൾ കൂട്ടി ചേർത്തെഴുതുന്ന ഒരു കവിയത്രിയെന്നു അറിയത്തില്ലായിരുന്നു. ഇത്‌ വളരെ സന്തോഷം നൽകുന്ന ഒരു കവിതയെന്നു കൂടി ഇവിടെ കൂട്ടിച്ചേർക്കട്ടെ.

എനിയ്ക്ക് കവിത എഴുതാൻ അറിയത്തില്ലെങ്കിലും ആദ്യം ഞാൻ വായിക്കുന്നത് ഇമലയാളിയിലെ കവിതകളാണ്. മറ്റു യാതൊരു ഓൺലൈൻ പത്രങ്ങൾക്കും അവകാശപ്പെടാൻ സാധിക്കാത്ത വിധം ഇമലയാളിയിൽ നല്ല കവിതകൾ വരാറുണ്ടെന്നുള്ളതാണ് സത്യം.കവികളുടെ ഗണങ്ങളിൽ സുധീർ പണിക്ക വീട്ടിലിന്റെയും വിദ്യാധരന്റെയും കഴിവുകൾ അഭിനന്ദനീയമാണ്.

ഒരു നേതാവെന്ന നിലയിലേക്കാളും ഒരു കവിയെ ജനങ്ങൾ ഹൃദയത്തിൽ നമിച്ചുകൊണ്ടു നടക്കും. വൈലോപ്പള്ളിയും ചങ്ങമ്പുഴയും മലയാള ഭാഷ ഉള്ളടത്തോളം മലയാളികളുടെ മനസ്സിൽ നിന്നും പോവില്ല.

ചിലർ സ്വയം പാണ്ഡിത്യം തെളിയിക്കാൻ കടിച്ചാൽ പൊട്ടാത്ത സംസ്കൃത വാക്കുകൾ നിഘണ്ടുവിൽ തപ്പി കണ്ടുപിടിച്ച് കവിതയിൽ അരച്ചുതേക്കും. കൂടെ സാധാരണക്കാർക്ക് മനസിലാകാത്ത ആംഗ്ലേയ പദങ്ങളും ചേർക്കും. അത്തരം കവിതകൾ അമേരിക്കൻ മലയാളിക്ക് ദഹിക്കില്ല. ആനി പോളിന്റെ ഈ കവിത വളരെ സുന്ദരവും സരളവുമായിരുന്നു. അഭിനന്ദനങ്ങൾ.
aney paul 2017-09-03 21:01:48

Thank you so much for your good comment. I used to write before. Then I got busy with politics.Your comment will encourage me to write more.

Aney Paul
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക