Image

സുരാസുരമത്സരം - ഓണമെന്ന ദിവസം (സുധീര്‍പണിക്കവീട്ടില്‍)

Published on 03 September, 2017
സുരാസുരമത്സരം - ഓണമെന്ന ദിവസം (സുധീര്‍പണിക്കവീട്ടില്‍)
മാവേലിമന്നന്റെ പദവിന്യാസം കേട്ടു
മലന്നാട്ടില്‍നായക്കള്‍ ''കുര"വയിട്ടു
ബംഗാളി-ആസ്സാമി-ഒറിയ ഹിന്ദുസ്ഥാനി
ഭാഷയില്‍മാലോകര്‍പിറുപിറുത്തു
പൂക്കളമില്ലാത്തവീട്ടുമുറ്റങ്ങളില്‍
തമ്പാക്കുതിന്നുന്നോര്‍തമ്പടിച്ചു
പൂവ്വിളിയില്ലെങ്ങും, പൂക്കളമില്ലെങ്ങും
ആളുകള്‍ക്കാഹ്ലാദം ഒട്ടുമില്ല
കുന്നിന്‍പുറങ്ങളും മാമരക്കൂട്ടവും
കല്ലോലിനികളും ഒന്നുമില്ല
മരതകപ്പട്ടില്ല മലയാളക്കരയില്ല
ഓണമുടുക്കുന്ന കോടിയില്ല
പട്ടികള്‍വാഴുന്നപട്ടിയെപോലുള്ള
മാനുഷരെല്ലാരും ഒന്നുപോലെ
ഒന്നും മുളക്കാത്ത ഒന്നും വളരാത്ത
അഭിശപ്തഭൂമിയായ് ഈ കേരളം
ആകാശം മുട്ടിയുരുമിനില്‍ക്കുന്നൊരു
മണിമന്ദിരങ്ങള്‍ക്ക്പഞ്ഞമില്ല
പൊളിവചനങ്ങള്‍ ഇന്നാനയോളം
നളെയോആനക്കെടുപ്പതോളം
കള്ളപ്പണവും കരിംചന്തയുമിന്നീ-
നാടിന്‍മുഖഛായ മാറ്റിയല്ലോ
നേരിക്ല, നെറിയില്ല നീതിയുമില്ലീ
മലന്നാട്ടില്‍മേന്മകള്‍ അധഃപതിച്ചു
രാവുറങ്ങാത്തപകലിന്‍മുഖങ്ങളില്‍
കശ്മലര്‍ കാമം പുരട്ടിടുന്നൂ
അസുരനായ് എന്നെ കരുതിയദേവന്മാര്‍
നന്മകളില്‍നിന്നും വ്യതിചലില്ലോ?
ദുഃഖിതനായെല്ലാം കണ്ടും കേട്ടിട്ടുമാ-
മാവേലിദീര്‍ഘനിശ്വാസം വിട്ടു
എന്തിനായെത്തുന്നുപ്രതിവര്‍ഷമീനാട്ടില്‍
തന്നെയോര്‍ക്കാത്തോരെ കാണ്മതിനായി
എങ്കിലും ഓര്‍ക്കുന്നോര്‍ ഇത്തിരിപേരുണ്ട്
അവരെനിരാശപ്പെടുത്തുന്നില്ല
ഐശ്വര്യചിഹ്നങ്ങള്‍മാറിപ്പോയ്‌നാശത്തിന്‍
മാറാലകെട്ടികഴിഞ്ഞിവിടെ
പൊന്നണിഞ്ഞെത്താറുള്ളീ ചിങ്ങമാസവും
മുക്കുപണ്ടങ്ങളണിഞ്ഞ്‌നില്‍പ്പൂ
വാമനനെന്നൊരു കുള്ളന്റെ കുതികാലില്‍
ഒരു സ്വര്‍ഗ്ഗരാജ്യം ചിതറിവീണു.
എന്തിനുമക്കളെവഴിപ്പാടായ് വര്‍ഷത്തില്‍
ഈ ദിനമിങ്ങനെ ഓര്‍ത്തിടുന്നൂ.

ശുഭം
Join WhatsApp News
വിദ്യാധരൻ 2017-09-03 23:59:23
കേരളം ശരിയല്ല ഇനി അവിടെ പോകേണ്ട 
മാവേലി  വന്നാട്ടെ ഐക്യനാട്ടിൽ 
ഇവിടുണ്ട് ഫൊക്കാന, ജില്ലകൾ  ഫോമയും 
കൂടാതെ, വില്ലജ് പഞ്ചായത്തു പ്രസ്സ് ക്ലബ് 
വേൾഡ് മലയാളി ഓവർ സീസ് കോൺഗ്രസ് 
അങ്ങനെ പോകുന്നു സംഘടനകൾ 
കുടവയറുള്ള ചേട്ടന്മാരൊക്കെയും 
ഓല കുടയുമേന്തി ലൈനിൽ നിൽപ്പൂ 
നീ വന്നു നിന്റെ വിശ്രമമഞ്ചത്തിൽ 
ചാരി കിടന്നിട്ടോണക്കളി കണ്ടാൽ മതി
നായരും നസ്രാണിം ജാതിഭേദമെന്യ 
വന്നു ചേരുന്നു മാവേലി വേഷം കെട്ടാൻ
ജാക്ക് ഡാനിയേൽ ബ്ലാക്ക് ലേബൽ 
കൂടാതെ ജോണിയും ശ്രീയുള്ള ശിവനും 
അകത്താക്കി എല്ലാരും ഒന്നുപോലെ 
പപ്പടം പഴം ശർക്കരവരട്ടി ഉപ്പേരി 
ഇഞ്ചിക്കറി, തോരൻ ഓലൻ അവിയൽ 
സാമ്പാർ രസം ചോർ നെയ്യ്, ഉപ്പ്,പുളിശ്ശേരി 
കാടുമാങ്ങാക്കറി പായസം പ്രഥമനും
പതിനെട്ടും കൂട്ടം കറികളും കൂട്ടി ഇലയിൽ ഊണ് 
ഓണക്കളികളും കൈകൊട്ടി കളികളും 
വെള്ളം അടിച്ചിട്ട് വള്ളം കളി കൂടാതെ ചെണ്ടമേളോം
കേരളം ശരിയല്ല ഇനി അവിടെ പോകേണ്ട 
മാവേലി  വന്നാട്ടെ ഐക്യനാട്ടിൽ 
  
jyothylakshmy Nambiar, Thayyur 2017-09-04 06:33:22
മഹാബലിയുടെ കാലഘട്ടത്തിൽ ആയിരുന്നു എന്ന് പറയപ്പെടുന്ന കേരളവും, ഇന്നത്തെ അതെ കേരളത്തിന്റെ മുഖഛായയും ഏതാനും വരികളിലൂടെ വരച്ചു കാണിയ്ക്കാൻ നടത്തിയ ശ്രമം വിജയിച്ചിരിയ്ക്കുന്നു, ശ്രദ്ധേയമായിരിയ്ക്കുന്നു.  
andrew 2017-09-04 06:43:07

പട്ടികള്‍ വാഴുന്ന .....പട്ടിയെപോലുള്ള

മാനുഷര്‍ എല്ലാരും  ഒന്നുപോലെ .

You said it all.

It is hard to believe that ancient Kerala had a glorious past. We can simply rule out the story of Vamana & Mahabali as just literary imagination.

But ‘the glorious past’ was never there. Keralites were very primitive and subject to the draught & famine, diseases all other things associated with it. We can see legends like this in every civilization, probably to boost the humans and survive the depression; that don’t worry, be happy we had a glorious past.

Yes, it is true these type of festivals and celebration are disappearing very fast.

PRG 2017-09-04 08:12:40
സുധീർ സാറിന്റെ മഹാബലി തമ്പുരാൻ വാണിരുന്ന കേരളവും ഇന്നത്തെ ദൈവത്തിന്റെ  സ്വന്തം നാടായ കേരളവും തമ്മിലുള്ള കാലഘട്ടത്തിന്റെ അവസ്ഥാന്തരം കവിതയിലൂടെ നന്നായി പ്രയോഗിച്ചിരിക്കുന്നു.
പട്ടി പ്രയോഗം വളരെ ഉഗ്രൻ. പട്ടികൾക്ക് കവിത ആസ്വദിക്കാൻ കഴിയില്ലല്ലോ?.

Amerikkan Mollaakka 2017-09-04 21:28:32
ഹെന്റെ അള്ളാ ഞമ്മന്റെ കേരള നാട് ഇത്ര വഷളായോ? പട്ടി ശല്യം ഞമ്മടെ മൈലാപ്ര കല്ലെറിഞ്ഞപ്പോൾ നിന്നതല്ലേ? പിന്നെ ബംഗാളികൾ അവരെ കണ്ട് മഹാബലി തിരിച്ച് പോകുമോ? ഞമ്മള് അമേരിക്കയിലിരുന്നു നോക്കുമ്പോൾ കേരളത്തിൽ ആകെ കൊയപ്പം. ലാന എഴുന്നെള്ളി  വര് ണ്ണ് ണ്ട് നാടിന്റെ കസ്റ്റ സ്ഥിതി മനസ്സിലാക്കി എന്തെങ്കിലും ചെയ്യുമോ? ഇത്തവണ ലാന മനോഹരമായിരിക്കുമെന്നു സന്തോഷത്തോടെ എല്ലാവരും ഒച്ചയിൽ ഓർക്കുന്നതായി ആനകളുടെ തോട്ടത്തിൽ നിന്നും മത്തടിക്കാതെ വെറും ജൂസ് കുടിച്ച് വന്ന ഒരാൾ ഞമ്മളോട് പറഞ്ഞിരിക്കുണു. ഇളമാനുകൾ അങ്ങ് കാണാത്ത ദേശത്ത് നിന്നും വരും.  ഞമ്മടെ കേരളം നന്നാക്കണം. ഇവിടത്തെ എയ്ത്തുകാരെയും.അസ്സേ, ഇങ്ങടെ കവിത കൊയപ്പമില്ല.
George 2017-09-06 13:23:43
ആര്‍ക്കും ആരോടും കടപ്പാടില്ലാത്ത ആത്മാര്‍ത്ഥയില്ലാത്ത 'അഭിശപ്തമായ ' കേരളം. അഴുമതിയും കള്ളത്തരവും , വഞ്ചനയും ജീവിതത്തിന്റെ പെരുമാറ്റച്ചട്ടമായി മാറിയിരിക്കുന്നു. കാമാസക്തി നിറഞ്ഞ കശ്മലര്‍ നാട് അടക്കി ഭരിക്കാന്‍ ശ്രമിക്കുന്നു . സ്വന്ത നാടിന്റെമേല്‍ വന്നു പതിച്ചിരിക്കുന്ന ശാപത്തെ ഓര്‍ത്ത് കവി തപിക്കുമ്പോള്‍ വാക്കുകള്‍ രൂക്ഷപരിഹാസവും വ്യംഗ്യാര്‍ത്ഥം നിറഞ്ഞ കൊള്ളിവാക്കുകളായി മാറുന്നു. ഓണത്തിന് അതിന്റെ അര്‍ത്ഥം നഷ്ട്ടപ്പെട്ടിരിക്കുന്നു എന്ന് കവി നമ്മളെ ഓര്‍മ്മപ്പെടുത്തുന്നു. ചുറ്റുപാടുകളിലെ അശരണരുടെ രോദനം നമ്മുടെ കാതുകളില്‍ പതിക്കാതവണ്ണം അവ ബധിരമായിരുന്നു . വായനക്കാരെ ഓണത്തിന്റെ തിമിര്‍പ്പുകളുടെ ഇടയില്‍ നിന്ന് മാറ്റി നിറുത്തി അര്‍ത്ഥം നഷ്ട്ടപെട്ട ഓണാഘോഷത്തെ കുറിച്ച് ചിന്തിപ്പിക്കുന്നതില്‍ കവി തികച്ചും വിജയം വരിച്ചിരിക്കുന്നു. ഇന്നലെ ഹ്യുസ്റ്റണിലെ പല മലയാളികളും വെള്ളപ്പൊക്കകെടുതിയില്‍ പലതും നഷ്ടമായവരെ സഹായിക്കുന്നത് നേരിട്ട് കാണാന്‍ ഇടയായപ്പോള്‍ അറിയാതെ മൂളിപ്പോയി 

മാവേലി നാടു വാണകാലം 

മാനുഷരെല്ലാരും ഒന്നുപോലെ....

ശ്രീ .സുധീറിന് എല്ലാവിധ ആശംസകളും 


With regards 

George
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക