Image

പ്രവാസി മാവേലി (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 03 September, 2017
പ്രവാസി മാവേലി (കവിത: ഫൈസല്‍ മാറഞ്ചേരി)
മിഴിയിണയില്‍ രണ്ടിറ്റു മിഴിനീരിന്‍ നനവുണ്ട്
മധു മൊഴികള്‍ മാഞ്ഞുള്ള അധരങ്ങള്‍ വിറ കൊള്ളുന്നുണ്ട്

മലര്‍ മേനി തുടിക്കുന്നു
മലര്‍ മെത്ത ചിരിക്കുന്നു

വരില്ല എന്നുള്ള വാക്ക് കേട്ട് പൊടിയുന്നു എന്നുള്ളം

ഓണവും പെരുന്നാളും വന്നിട്ടും
വരില്ലെന്ന് അറിഞ്ഞ നേരം

മോളുടെ സങ്കടം ആരോട് പറയും, ഇനി കള്ളമില്ലീ ചുണ്ടില്‍

പ്രവാസിയായതെന്തിനാ ഞങ്ങളെ തീ തീറ്റാനോ?

പണം മുഴുവന്‍ കയ്യിലായി
പരാതി തീര്‍ത്ത് ജീവിച്ചവരുണ്ടോ

പണി കളഞ്ഞ് വരണമെന്ന് ഞാന്‍ പറയില്ല

ഞങ്ങളും മനുഷ്യരാണ് തുടിക്കുന്നത് ചോരയാണ്

നീരുവറ്റി ചോരവാര്‍ന്ന് ദീനമേറെ പേറി നമ്മളൊന്നായിട്ടെന്തിനാ

വരണമീ ആഘോഷ നാളിലെങ്കിലും നാട്ടിലൊന്ന്

മവേലി വരുന്ന പോലെയെങ്കിലും കിട്ടണം ഞങ്ങള്‍ക്ക് ആ സാമീപ്യം !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക