Image

നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് 2017, തിരുവോണദിനത്തില്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 03 September, 2017
നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് 2017, തിരുവോണദിനത്തില്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍
ഫ്രീഡിയ എന്റര്‌ടൈന്മെന്റും ഫ്‌ളവേഴ്‌സ് ടിവിയും ചേര്‍ന്നൊരുക്കിയ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് തിരുവോണ ദിവസം സെപ്റ്റംബര്‍ 4-നു തിങ്കളാഴ്ച വൈകുന്നേരം ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നു.

ന്യൂയോര്‍ക്കില്‍ അരങ്ങേറിയ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സില്‍ മലയാളികളുടെ പ്രിയതാരങ്ങള്‍ അമേരിക്കന്‍ മണ്ണില്‍ നിന്നും പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങുന്നത് ഈ ഓണത്തിന് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കുകയാണ് ഫ്‌ളവേഴ്‌സ് ടി വി

മഞ്ചു വാര്യര്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ജോജു ജോര്‍ജ്ജ്, ആശാ ശരത്, അപര്‍ണ ബാലമുരളി എന്നിവര്‍ക്കൊപ്പം പ്രമുഖ താരങ്ങള്‍ അണിനിരന്ന വര്‍ണ്ണാഭമായ പരിപാടികള്‍ക്കൊപ്പം ഫ്‌ളവേഴ്‌സ് യു എസ് എ യുടെ ഔപചാരികമായ ഉദ്ഘാടനവും വേദിയില്‍ അരങ്ങേറിയപ്പോള്‍ ഫ്‌ളവേഴ്‌സ് ടിവി മാനേജിംഗ് ഡയറക്ടര്‍ ശ്രീകണ്ഠന്നായരും മറ്റനവധി പ്രമുഖ വ്യക്തിത്വങ്ങളും സാക്ഷ്യം വഹിച്ചു.

പ്രേക്ഷക മനസ്സുകള്‍ വര്‍ണ്ണാഭമാക്കുന്ന പുരസ്കാരനിശ സെപ്റ്റംബര്‍ നാലാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ രാത്രി 10.30 വരെയാണ് ഫ്‌ളവേഴ്‌സ് സംപ്രേക്ഷണം ചെയ്യുന്നത്.
തിരുവോണ ദിനത്തില് ഷോ കാണാന്‍ കഴിയാത്തവര്‍ക്കായി സെപ്റ്റംബര്‍ 9 ന് വൈകുന്നേരം 5 മണിമുതല്‍ 8 മണി വരെ ‘നാഫ' പുനസംപ്രേക്ഷണം ചെയ്യപ്പെടും.

നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്ഡ്‌സ് സംപ്രേക്ഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു സക്കറിയ
സി.ഇ.ഒ, ഫ്‌ളവേഴ്‌സ് യു.എസ്.എ +1 847 630 6462
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക