Image

ഈ ഓണ സദ്യക്കു രുചി കൂടുതല്‍

Published on 04 September, 2017
ഈ ഓണ സദ്യക്കു രുചി കൂടുതല്‍
ആദ്യമെ അച്ചന്‍ പറഞ്ഞു, ഈ ഓണ സദ്യക്കു രുചി കൂടുതലുണ്ട്. വിഭവങ്ങള്‍ക്കു പിന്നില്‍ ഒരുപാടു പേരുടെ സ്‌നേഹവും അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു. (സ്‌നേഹത്തിനു എണ്ണ എന്ന അര്‍ഥം കൂടി ഉണ്ടെങ്കിലും ഇവിടെ പ്രസക്തമല്ല!)

നമ്മുടെ സാംസ്‌കാരിക പെരുമ ആഘോഷിക്കുമ്പോള്‍ ഒരുമയുടെ ചേരുവകളാണ് രുചിക്കൂട്ടുകളില്‍ നിറഞ്ഞിരിക്കുന്നത്. ഇതൊരു പുതുമ.

പള്ളികളില്‍ ഓണം ആഘോഷിക്കണോ, ആഘോഷിക്കാമോ എന്ന ചോദ്യങ്ങള്‍ക്ക് ഇനിയും വ്യക്തമായ ഒരുത്തരവും ഉണ്ടായിട്ടില്ലെങ്കിലും ന്യു യോര്‍ക്ക് റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയിലെ ഓണാഘോഷം തുടരാം, തുടരണം എന്നു ആര്‍ക്കും ഉറപ്പിച്ചു പറയാം.
അമേരിക്കയിലെ പതിവ് ഓണം പലപ്പോഴും ഒരു ഔപചാരിക ചടങ്ങാവുകയണു പതിവ്. ഏതോ കടയില്‍ നിന്നു കൊണ്ടു വന്നു വച്ച മരവിച്ച ചോറും നിര്‍ജീവമായ കറികളും ഗൗരവ പുര്‍ണരായ ഭാരവാഹികളും എല്ലാം കൂടി ആകുമ്പോള്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുന്ന പ്രതീതി. ഒരു സര്‍വാണി സദ്യയുടെ ത്രുപ്തി മാത്രം. ഓണാഘോഷത്തിന്റെആഹ്ലാദംഎവിടെയൊ കൈമോശം വരുന്നു.

പള്ളിയിലെ ഓണാഘോഷം ഇടവകക്കാരുടെ കൂട്ടായ്മയിലാണു സദ്യയായത്. വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്തിന്റെ ആശയം ജനം ഏറ്റെടുത്തു. വീടുകളില്‍ ഉണ്ടാവുന്ന പച്ചക്കറികളും മറ്റും പള്ളിയില്‍ കൊണ്ടു വന്നു. ചുരുക്കം ചിലത് പുറത്തു നിന്നു വാങ്ങി.

വ്യാഴാഴ്ച മുതല്‍ പള്ളിയുടെ ബേസ്‌മെന്റിലെ കിച്ചനില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ആദ്യമുണ്ടാക്കിയത് നാരങ്ങാ അച്ചാര്‍.

ശനിയാഴ്ച പച്ചക്കറി അരിയാന്‍ കറിക്കത്തികളും മറ്റു സന്നാഹങ്ങളുമായി ഇടവകക്കാരെത്തി. പിന്നെ കേടാകാത്ത വിഭവങ്ങള്‍ ഒന്നൊന്നായി തയ്യറാകാന്‍ തുടങ്ങി. നാനൂറോളം പേരെ ലക്ഷ്യമിട്ടു കൊണ്ടുള്ള സദ്യവട്ടം.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ വീണ്ടും ജനമെത്തി. പാചകത്തിനു മേല്‍നോട്ടവുമായി വര്‍ഗീസ് മാവേലിക്കര എന്ന പരിചയസമ്പന്നന്‍.
പച്ചടി, കിച്ചടി എന്നിവ രണ്ടു വീടുകളില്‍ തയ്യാറാക്കി കൊണ്ടു വന്നു. ബാക്കി എല്ലാ വിഭവങ്ങളും കിച്ചനില്‍ തയ്യാറായി. ഉപ്പേരി, ശര്‍ക്കരവരട്ടി, പപ്പടം, കുത്തരിച്ചോര്‍, നെയ്യ്,പരിപ്പ്,സാംബാര്‍, കാളന്‍, അവിയല്‍, ഇഞ്ചിക്കറി, എരിശ്ശേരി, പയര്‍ പായസം, സേമിയ പായസം എന്നിങ്ങനെ. ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് ജനം എത്തിയപ്പോഴേക്കും ചൂടൂള്ള വിഭവങ്ങള്‍ മേശപ്പുറത്ത് അണിനിരന്നു.

ദേവന്റെയൊ അസുരന്റെയൊ കഥ മാത്രമല്ല നമ്മുടെ കൂട്ടയ്മയുടെ സാക്ഷ്യപത്രമാണിതെന്നു അച്ചന്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെയൊക്കെ ഒത്തൊരുമയില്‍ നാം കഴിഞ്ഞ കാലങ്ങളുടെ പുനരാവിഷ്‌കാരമാണിത്.
മലയാളികള്‍ക്കു സെന്റ് മേരീസ് പള്ളി ആണെങ്കിലും അമേരിക്കക്കാരുടെ ബോണിഫസ് ഇടവക കൂടിയാണത്. അച്ചന്‍ തന്നെ വികാരി. മസാലയുടെയും കറിക്കൂട്ടുകളുടെയും മണം അവരുടെ നാസാരന്ധ്രങ്ങളില്‍ എത്തിപ്പെടാതിരിക്കാന്‍ ഏതായാലും കാലേകൂട്ടി പള്ളിക്കകം സ്‌പ്രേ ചെയ്തു. 

പക്ഷെ സദ്യക്കു അവരെയും വിളിക്കാമായിരുന്നു എന്നു തോന്നി. ഇതിലും നല്ല ഭക്ഷണം എവിടെ കിട്ടും?
പള്ളിയുടെ പ്രവേശന കവാടത്തില്‍ പൂക്കളത്തിനു നടുവില്‍ നിലവിളക്ക്. സോഷ്യല്‍ ഹാളില്‍ മാവേലിക്കു (അലക്‌സ് പടവുപുരക്കല്‍) ചെണ്ടമേളത്തോടെ വരവേല്പ്. ആഘോഷങ്ങള്‍ക്കു തിരി തെളിഞ്ഞപ്പോള്‍ തിരുവാതിരയോടെ തുടക്കം. തുടര്‍ന്ന് ഗാനങ്ങള്‍.

ക്രുത്രിമമാണെങ്കിലും ഇലയില്‍ ചൂടുള്ള കുത്തരിച്ചോര്‍ വിളമ്പി. പിന്നെ വിഭവങ്ങള്‍ ഒന്നൊന്നായി വിളമ്പാന്‍ സ്ത്രീ പുരുഷന്മാരുടെ സംഘം. ആകപ്പാടെ പഴയകാലകൂട്ടു കുടുംബത്തില്‍ സംഭവിച്ചിരിക്കാവുന്ന ഓണസദ്യ പ്രവാസ നാട്ടിലും പുനര്‍ജനിച്ചു.
ഊണു കഴിഞ്ഞപ്പോള്‍ ത്രുപ്തിയായി. ഓണത്തിന്റെ സ്പിരിറ്റ് ഒട്ടും ചോര്‍ന്നു പോയിട്ടില്ല. സ്പിരിറ്റ് ഇല്ലാതെ തന്നെ.

ഇടവകയിലെ മിക്ക വീട്ടുകാരും പച്ചക്കറികളും മറ്റും കൊണ്ടുവന്നതായി അച്ചന്‍ പറഞ്ഞു. ദേഹണ്ഡത്തിനു നൂറോളം പേരാണുഒരോ കാര്യങ്ങളും ഏറ്റെടുത്തത്.
ഷൈന്‍ റോയിയുടെ നേത്രുത്വത്തില്‍ റോക്ക് ലാന്‍ഡ് ഏഞ്ചത്സ് ഡാന്‍സ് ടീം അവതരിപ്പിച്ച തിരുവാതിര ഹ്രുദ്യമായി. തുടര്‍ന്ന് ജോമോന്‍, നേഹ പാണ്ടിപ്പള്ളി, എഡ്വിന്‍, എലെയന്‍ മാത്യു, ജിയ വിന്‍സന്റ്, നികിത ജോസഫ് എന്നിവര്‍ ഗാനങ്ങളാലപിച്ചു.

ഇമ്മാനുവല്‍ അക്കക്കാട്ട്, ബെന്നി ജോസഫ് ടീം ആയിരുന്നു ചെണ്ടമേളത്തിനു നേത്രുത്വം നല്‍കിയത്
പരിപാടികള്‍ക്ക് വികാരിയച്ചനു പുറമെ ട്രസ്റ്റിമാരായ ജെയിന്‍ ജേക്കബ്, രാജേഷ് മാത്യു, സജി മാത്യു, സിബി ജോസഫ്, ജനറല്‍ കണ്വീനര്‍ വര്‍ക്കി പള്ളിത്താഴത്ത്, കോര്‍ഡിനേടര്‍മാരായ പൗലോസ് പുത്തന്‍പുരക്കല്‍, ഔസേപ്പച്ചന്‍ പള്ളിപ്പുറത്തുകുന്നേല്‍, തോമസ് ചാക്കോ, ഗ്രേസ് വെട്ടം, ജേക്കബ് റോയ്, ഷൈന്‍ റോയ്, ജോസ് അക്കക്കാട്ട്, സണ്ണി ജെയിംസ് എന്നിവര്‍ നേത്രുത്വം നല്‍കി.

ജോസഫ് വര്‍ഗീസ്, മറിയാമ്മ തോമസ്, നോയല്‍ ജോസ്, ബീന പറമ്പി, ബെന്നി ജോസഫ്, ജെസി ജോജോ, റീന ജേക്കബ്, കൊച്ചുറാണി ജോണി, ജയ മാത്യു, സാജന്‍ തോമസ്, ഏലിയാമ്മ ഇല്ലിപ്പറമ്പില്‍, ജോസഫ് ഇല്ലിപ്പറമ്പില്‍, ലീനു വയലുങ്കല്‍, ആനി ചക്കൊ, അലക്‌സ് പടവുപുരക്കല്‍, പൂജ മുട്ടത്ത്, മെറിന്‍ ജോസ്, ലിസമ്മ അക്കക്കാട്ട്, മാണി ജേക്കബ്, ജയ ചെറിയാന്‍, ജിജി ജോര്‍ജ്, ജസ്റ്റിന്‍ ജിജോ, ജെറിന്‍ ജിജോ എന്നിവരുംവിവിധ പരിപാടികള്‍ക്കു ചുക്കാന്‍ പിടിച്ചു. 
ഈ ഓണ സദ്യക്കു രുചി കൂടുതല്‍ഈ ഓണ സദ്യക്കു രുചി കൂടുതല്‍ഈ ഓണ സദ്യക്കു രുചി കൂടുതല്‍ഈ ഓണ സദ്യക്കു രുചി കൂടുതല്‍ഈ ഓണ സദ്യക്കു രുചി കൂടുതല്‍ഈ ഓണ സദ്യക്കു രുചി കൂടുതല്‍ഈ ഓണ സദ്യക്കു രുചി കൂടുതല്‍ഈ ഓണ സദ്യക്കു രുചി കൂടുതല്‍ഈ ഓണ സദ്യക്കു രുചി കൂടുതല്‍ഈ ഓണ സദ്യക്കു രുചി കൂടുതല്‍ഈ ഓണ സദ്യക്കു രുചി കൂടുതല്‍ഈ ഓണ സദ്യക്കു രുചി കൂടുതല്‍ഈ ഓണ സദ്യക്കു രുചി കൂടുതല്‍ഈ ഓണ സദ്യക്കു രുചി കൂടുതല്‍ഈ ഓണ സദ്യക്കു രുചി കൂടുതല്‍ഈ ഓണ സദ്യക്കു രുചി കൂടുതല്‍ഈ ഓണ സദ്യക്കു രുചി കൂടുതല്‍ഈ ഓണ സദ്യക്കു രുചി കൂടുതല്‍ഈ ഓണ സദ്യക്കു രുചി കൂടുതല്‍ഈ ഓണ സദ്യക്കു രുചി കൂടുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക