Image

ധരിണീ നീയെന്‍ ഓര്‍മ്മകളില്‍ (എഴുതാപ്പുറങ്ങള്‍-2 ജ്യോതിലക്ഷ്മിനമ്പ്യാര്‍)

Published on 04 September, 2017
ധരിണീ നീയെന്‍ ഓര്‍മ്മകളില്‍ (എഴുതാപ്പുറങ്ങള്‍-2 ജ്യോതിലക്ഷ്മിനമ്പ്യാര്‍)
(എല്ലാവര്ക്കും എന്റെ ഓണാശംസകള്‍)

ഓണവും ഓണക്കാലവും വെറും ടെലിവിഷനിലും മൊബെയിലുമായി ഒതുങ്ങി നില്‍ക്കുന്ന ഈ കാലത്ത് ഓരോ മലയാളി മനസ്സുകളിലും തങ്ങിനില്‍ക്കുന്ന ഓര്‍മ്മകളിലൂടെ മാത്രമാണിന്നു ഈ ആഘോഷങ്ങള്‍ക്ക്  ജീവന്‍ പകരാന്‍ കഴിയുന്നത്.
ഓരോ തലമുറ വന്നു പോകുംതോറും മലയാളികളുടെ ഈ ആഘോഷങ്ങള്‍ പഴയ മനസ്സുകളുടെ ചിതലരിച്ച താളുകളില്‍ ലിഖിതങ്ങളായ പഴങ്കഥകള്‍ മാത്രമാകുന്നുവോ? എന്നും മൃഷ്ടാന്ന ഭക്ഷണവും പുതുവസ്ത്രങ്ങളും കണ്ടു മടുത്ത അണുകുടുംബങ്ങളിലെ അല്‍പ്പ സന്തതികള്‍ക്ക് എല്ലാ നാളും ഓണം തന്നെയല്ലേ! ദിവസം മുഴുവന്‍ ഇലക്ട്രോണിക് ലോകത്തില്‍ ജീവിയ്ക്കുന്ന ഇവര്‍ക്ക് പ്രക്രുതിയുടെ സ്വഭാവ മാറ്റത്തെയും, നവരസങ്ങളെയും സൗന്ദര്യത്തെയും കുറിച്ച് എങ്ങിനെ അറിയാന്‍ കഴിയും!

കാലചക്രം തിരിഞ്ഞാലും, നാട്ടുനടപ്പുകള്‍ മാറിയാലും, തലമുറകള്‍ക്കൊപ്പം ചിന്താഗതികള്‍ മാറിയാലും, ഹരിതക പട്ടുടുത്ത് പലവര്‍ണ്ണ പൂച്ചുടി പൊന്നോണത്തെ വരവേല്‍ക്കാന്‍ പുഞ്ചിരി തൂകി നില്‍ക്കുന്ന മനോഹരിയായ ധരിണീ ഓരോ ചിങ്ങമാസം വന്നണയുമ്പോഴും നിന്റെ ഓര്‍മ്മ ചിറകുമായ് എന്‍മനം പറന്നുയരുന്നു.

കര്‍ക്കിടക മാസത്തില്‍ തോരാത്ത അശ്രുവില്‍ അലസമായി തീര്‍ന്ന മനുഷ്യ മനസ്സുകള്‍ ചിങ്ങമാസത്തിലെ നിന്റെ അണിഞ്ഞൊരുങ്ങിയുള്ള വരവോടെ കണ്ണ് തുറന്ന് നിന്റെ മാദക സൗന്ദര്യത്താ ല്‍ ഉര്‍ജ്ജസ്വലരാകുന്നു. ഒരു കൊച്ചുകുഞ്ഞിന്റെ വാശിയാകുന്ന മഴയും ഞ്ഞൊടിയിടയില്‍ മോണകാട്ടി ചിരിയ്ക്കുന്ന പൊന്‍വെയിലും മനസ്സിനു കൗതുകം പകരുന്നു. പുലര്‍കാല സുന്ദര വേളയില്‍ ഇളം മഞ്ഞിന്റെ ചുംബനത്താല്‍ നനഞ്ഞ ഇലകളുടെ കവിള്‍ത്തടങ്ങളില്‍ ഇളംവെയില്‍ വന്നെത്തി നോക്കും വരെ ഹിമകണങ്ങള്‍ താളം പിടിയ്ക്കുന്നു. മഞ്ഞിന്റെ സാന്ത്വനമേറ്റു പുലരിയുടെ മടിത്തട്ടില്‍ മയങ്ങി മതിവരാത്ത ചെടികളും, പൂക്കളും, നെല്ലോലകളു ംഅര്‍ക്കന്റെ പൊന്‍പ്രഭയില്‍ ജാള്യരായി കണ്‍ചിമ്മിയുണരുന്നു. പൊന്‍വെയിലില്‍ മഞ്ഞുതുള്ളികളാല്‍ വൈരം പതിച്ചകല്ലുമാലകള്‍ ചാര്‍ത്തിയ ഭാരത്താല്‍ തലകുനിച്ച് നില്‍ക്കുന്ന വയലേലകള്‍ മന്ദമായി തലോടികൊണ്ടിരിയ്ക്കുന്ന കുളിര്‍ കാറ്റിന്റെ താളത്തില്‍ എല്ലാം മറന്നൊന്നു ചാഞ്ചാടുന്നു. ചിങ്ങപുലരിയില്‍ ഇല്ലവും, വല്ലവും, അറയും നിറയ്ക്കാന്‍ തുടിയ്ക്കുന്ന മനസ്സുമായി, കണ്ണില്‍ ഒരായിരം മധുരപ്രതീക്ഷകളും, ചുണ്ടില്‍ കൊയ്ത്തുപാട്ടും കയ്യില്‍ പൊന്നരിവാളുമായി വരുന്ന പെണ്ണിന്റെ ശാലീന സൗന്ദര്യമോര്‍ത്തണോ ഈ വായോലകളുടെചാഞ്ചാട്ടം?

തൊടികളില്‍ കൂട്ടം ചേര്‍ന്ന് സൊറപറഞ്ഞു നില്‍ക്കുന്ന കാശിത്തുമ്പ പൂക്കള്‍. തരുണീമണികളെപ്പോലെ പലവര്‍ണ്ണ ഉടുപ്പുകള്‍ ഇട്ടിരിയ്ക്കുന്നു.മഞ്ഞിന്‍ പുതപ്പു മൂടിയുറങ്ങുന്ന മുക്കുറ്റി പൂക്കള്‍ സൂര്യരശ്മികള്‍ വന്നുവിളിയ്ക്കുമ്പോള്‍ സ്ഥലകാലബോധമില്ലാതെ കണ്ണുമിഴിച്ച് നില്‍ക്കുന്ന ചിങ്ങപെണ്ണിന്റെ ചെഞ്ചുണ്ടിനുള്ളിലൂടെ കൊച്ചരിപല്ലുകാട്ടി ഊറിച്ചിരിയ്ക്കുന്ന തുമ്പപൂക്കള്‍. അവളുടെ മാദക സൗന്ദര്യത്തിന്മാറ്റുകൂട്ടാന്‍ കണ്ണില്‍ കരിമഷിയുമായി വിരിയുന്ന ഓണപടപ്പൂക്കള്‍ പുതുവര്‍ഷത്തില്‍ സൗഹൃദസന്ദേശവുമായി വിടര്‍ന്നു നില്‍ക്കുന്ന മത്തപ്പൂക്കളും, കുമ്പളപ്പൂക്കളും മനസ്സ്‌സിനെപ്രതീക്ഷകളുടെ മലര്‍വാടിയാക്കുന്നു

സ്വര്‍ണ വര്‍ണ്ണത്തില്‍ കണംകാലുവരെ പിന്നിയിട്ടു കെട്ടിയ കാര്‍കൂന്തലുമായി ഓണത്തപ്പനെ കാണാന്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന നേന്ത്രകുലകള്‍.ഈ ഓണസദ്യ എങ്ങിനെ ഗംഭീരമാക്കാം എന്നതിനെകുറിച്ച് സമ്മേളനം നടത്തുന്നപച്ചക്കറി തോട്ടങ്ങള്‍. ഓണസദ്യയില്‍ ഓലന്റെ കാര്യം ഞ്ഞാനേറ്റു എന്ന് പറഞ്ഞു പൂത്തുലഞ്ഞുനില്‍ക്കുന്ന ഇളവന്‍, എരിശ്ശേരി എന്റെവക എന്ന് പറഞ്ഞു വിളഞ്ഞു ഓറഞ്ചു നിറത്തില്‍ നില്‍ക്കുന്ന മത്തന്‍, ഞങ്ങളുടെ വക ഒരു ഉഗ്രന്‍ അവിയല്‍ എന്ന് പറഞ്ഞു തുള്ളിച്ചാടു ന്നവെള്ളരിക്ക, പയര്‍, പടവലങ്ങ, പാവയ്ക്ക, ചേന എന്നിവര്‍ . അവിയലില്‍ മാത്രം ഞാന്‍ തൃപ്തിപ്പെടില്ല, എന്റെ വക ഒരു കാളനും എന്ന് പറഞ്ഞു നില്‍ക്കുന്ന വട്ടചേനകള്‍. ഞാനില്ലാത്തൊരു സാമ്പാറോ എന്നചോദ്യത്താല്‍ ഞ്ഞെളിഞ്ഞു നില്‍ക്കുന്ന വെണ്ടക്കായ. എല്ലാവര്‍ക്കും എന്റെസഹായമുണ്ടായിരിയ്ക്കും എന്ന വാഗ്ദാനത്തോടെ പൊട്ടിത്തെറിച്ച് നില്‍ക്കു ന്നചീനമുളകുകള്‍ .എല്ലാം കൊണ്ടും സമ്പല്‍ സംരുദ്ധമായ ഒരു മാസം.

കൊയ്ത്തും, പണിത്തരങ്ങളും എല്ലാം ഒരുവിധം അവസാനിച്ചു. ഇനി വിളവെടുപ്പിന്റെ കാലം. ഉത്സവത്തിന്റെ കാലം. ഉത്തരവാദിത്വങ്ങളില്‍ നിന്നും വിമുക്തരായി വലിയവരും, പഠനത്തില്‍ നിന്നും ഇടവേളയായി കുട്ടികളും ഉത്സവതിമിര്‍പ്പില്‍ മുഴുകുന്നകാലം. ഓണലഹരിയുമായി അത്തം വന്നെത്തി. കാട്ടിലും, പറമ്പിലും കിലുകിലാചിരിച്ച് പൂവറുത്ത് പൂക്കൂടകള്‍ നിറയ്ക്കുന്ന കുട്ടിപട്ടാളങ്ങള്‍. ചാണകം മെഴുകിയ മുറ്റത്ത് കുട്ടികളും, വലിയവരും ചേര്‍ന്ന് മത്സരിച്ച് തീര്‍ക്കുന്ന മനോഹരമായ പൂക്കളങ്ങള്‍. ആവേശ ലഹരിയില്‍ ആര്‍ത്തു വിളിയ്ക്കുന്ന ഓണച്ചന്തകള്‍.

എല്ലാവര്‍ക്കും വര്‍ഷത്തിലൊരിയ്ക്കല്‍ വാങ്ങുന്ന പുതുവസ്ത്രങ്ങള്‍.ഉത്രാട സന്ധ്യയില്‍ അടുക്കളയില്‍ നിന്നുംശര്‍ക്കരയും, തേങ്ങയും, പഴവും തുമ്പപ്പൂവുമിട്ട അട ഇലയില്‍ വേവുന്ന നറുമണം. തയ്യാറാക്കി വച്ചിരിയ്ക്കുന്ന കാളന്‍, പുളിയിഞ്ചി വടുകപ്പുളി നാരങ്ങാക്കറി, ശര്‍ക്കര ഉപ്പേരി, വറുത്തുപ്പേരി എന്നിവയെല്ലാം ചേര്‍ന്ന സ്വാദിഷ്ടമായ മണം. സന്ധ്യമയങ്ങിയാല്‍ മാവേലിതമ്പുരാനെ വരവേല്‍ക്കുന്ന ആര്‍പ്പുവിളി. തുകിലുണര്‍ത്താന്‍ വീടുതോറും കയറിയിറങ്ങുന്ന പാണന്റെ പാട്ട്. ഇതെല്ലാം ചേര്‍ന്ന എന്നും കഠിനാദ്ധ്വാനം ചെയ്തു ജീവിയ്ക്കുന്ന നാടന്‍ മനുഷ്യര്‍ക്കിടയിലെ ജീവിത ചക്രത്തിലെ ഒരു സുദിനമാകുന്ന ഒരു ഉത്രാട ആഘോഷം.

കോടിയുടുക്കാന്‍, വയറു നിറയെ സുഭിക്ഷമായി ഭക്ഷണം കഴിയ്ക്കാന്‍ എല്ലാം മറന്നു കളികളില്‍ ഏര്‍പ്പെടാന്‍ തുടിയ്ക്കുന്ന മനസ്സുമായി ഓരോ ഹൃദയവും തിരുവോണ രാവിനെ കാത്തിരിയ്ക്കുന്നു. നിലാവുള്ള ഉത്രാടരാത്രിയെ തഴഞ്ഞു തിരുവോണ പുലരിയെത്തുന്നു. ആ ദിവസത്തെ വരവേല്‍ക്കാന്‍ എല്ലാവരും കുളികഴിഞ്ഞു കോടിയുടുത്ത് ഒരുങ്ങുന്നു. പഴനുറുക്കും, പപ്പടവും വറുത്തുപ്പേരിയും ചേര്‍ന്ന പ്രാതല്‍. പ്രാതലിനു ശേഷം കളികളില്‍ മുഴുകുന്ന കുട്ടികള്‍, ഓണസദ്യയൊരുക്കുന്ന മുതിര്‍ന്നവര്‍. കാളന്‍ ഓലന്‍, എരിശ്ശേരി, സാമ്പാര്‍, പുളിയിഞ്ചിനാരങ്ങാ, പപ്പടം, ഉപ്പേരി, ശര്‍ക്കരഉപ്പേരി എന്നിവ നാക്കിലയില്‍ വിധിപ്രകാരം വിളമ്പിയു ള്ളഊണ്. ഊണിനു ശേഷം ഒരു ഭാഗത്ത് കുട്ടികള്‍ കളികളില്‍ ഏര്‍പ്പെടുന്നു. വലിയവര്‍ി വറൊരിടത്ത് പന്തുകളി തുടങ്ങിയ കളികളില്‍ഏര്‍പ്പെടുന്നു.

കൈകൊട്ടിക്കളി, തുമ്പിതുള്ളല്‍ എന്നിവയാണു പെണ്ണുങ്ങളുടെ പ്രധാനകളികള്‍. ഈ ആഘോഷങ്ങള്‍ ഒന്നാംഓണം മുതല്‍ മൂന്നാം ഓണം വരെ തുടരും. നാലാം ഓണം ഉത്രട്ടാതിയിലാണെങ്കില്‍ പുലികളിയും,ഭഗവാന്റെ പോന്നോടം വന്നാലുള്ള വഞ്ചിപ്പാട്ടും, വള്ളംകളിയും. ഈ ഓണക്കാലം കളിച്ചും, ചിരിച്ചും, സുഭിക്ഷയായ ഭകഷണം കഴിയ്ക്കുന്നതിനും മാത്രമായിരുന്നില്ല, ബന്ധുക്കളും, സുഹൃത്തുക്കളും പരസ്പരം സന്ദര്‍ശിച്ച് സൗഹൃദത്തിന്റെയും, പരസ്പര ബന്ധങ്ങളുടെയും കെട്ടുമുറുക്കുന്നതിനുള്ള ഒരവസരം കൂടിയായിരുന്നു.

ചിങ്ങമാസത്തില്‍ ശാലിനിയായ ധരിണിയുടെയും, ഓണത്തിന്റെയും, ആ ബാല്യകാല സ്മരണകളില്‍ഇനിയുംചിറകു വിരിച്ച് പറന്നു നടക്കാന്‍ മനസ്സു തുടിയ്ക്കുന്നു. എന്നെപ്പോലെ തന്നെ ഓരോ വായനക്കാര്‍ക്കും തന്റെ മനസ്സില്‍ മറച്ചു കളഞ്ഞ താളുകളില്‍ കുറിച്ചിട്ട, വായിയ്ക്കുംതോറും വാചാലമാകുന്ന ഒരുപാട് കൊതി തീരാത്ത നിമിഷങ്ങള്‍ പറയാന്‍കാണുമല്ലോ! 
ധരിണീ നീയെന്‍ ഓര്‍മ്മകളില്‍ (എഴുതാപ്പുറങ്ങള്‍-2 ജ്യോതിലക്ഷ്മിനമ്പ്യാര്‍)
Join WhatsApp News
Ninan Mathullah 2017-09-04 13:02:41

Very good writing. It took me several decades back to my own village and its memories. I see high potential in Jyothylakshmi as a writer. But I could not say this about the previous article not because writing style is not good or that I question her religious believes, but the theme of the article is too religious. For thousands of years the Indian mind was not free from the clutches of religion and its mythology (British had to come here to change that) and as such the mind was not free to explore other continents or other planets or in any scientific inventions that the western world made. A writer has to give direction to people to move forward and not stay bound in the past or its outdated mythology. Please continue to write Best wishes. Wish all a wonderful Onam season.

vayankaaran 2017-09-04 13:34:34
സുവിശേഷക,    മതം മാറിയിട്ടും സ്വയം നമ്പൂതിരിയെന്നും അത് കുട്ടികളെ പഠിപ്പിക്കണമെന്നും കടും പിടുത്തമുള്ള താങ്കൾ എങ്ങനെ മറ്റുള്ളവരുടെ  വിശ്വാസത്തെ
ചോദ്യം ചെയ്യും. ആരാണ് താങ്കളോട് താങ്കൾ നമ്പൂതിരി മാർക്കം കൂട്ടിയതാണെന്നു പറഞ്ഞത്. ഒരു തെളിവുമില്ലല്ലോ. പിന്നെ ഡി എൻ എ നോക്കുകയാണെങ്കിൽ അതിൽ ജാതിയൊന്നുമില്ലല്ലോ. നമുക്ക് നോക്കാം നമ്പ്യാര് മതം മാറുകയാണെങ്കിൽ മാത്തുള്ള സിന്ദാബാദ്
vayankaaran 2017-09-04 16:50:13
5: 17  Romans  ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.Mr. Mathulla, kindly read this. It is in Bible.
PRG 2017-09-05 00:09:46
ലേഖനം വളരെ നന്നായി.
ഓണ സന്ധ്യക്ക്‌ ഒരുനല്ല വിഭവം ആയിരുന്നു.  ഈ ലേഖനം
വായിക്കുന്ന ഏതൊരു സാഹിത്യ സ്നേഹിയെയും കുറച്ചു സമയത്തേക്കെങ്കിലും  മനസ്സിൽ  തങ്ങി നിൽക്കുന്ന  ഓർമകളിലൂടെ തീർച്ചയായും കൂട്ടി കൊണ്ടുപോയിക്കും.   അത്രക്ക് നന്നായിരുന്നു ധരണിയെക്കുറിച്ചുള്ള തരുണീദേവിയുടെ സാഹിത്യം. അതാണ് ഏതൊരു സാഹിത്യകാരന്റെയും/സാഹിത്ര്യകാരിയുടെയും കഴിവ്.
അകഴിവ് ഇവിടെ ശ്രീമതി ജ്യോതിലക്ഷ്മി തെളിയിച്ചിരിക്കുന്നു. 
ശ്രീമതി ജ്യോതിലക്ഷ്മിക്കും കുടുംബാഗങ്ങൾക്കും നല്ല ഒരു ഓണവും ഈവർഷം സമ്പൽ സമൃദ്ധവും ആകട്ടെ എന്നും ഈ അവസരത്തിൽ ആശംസിക്കുന്നു.

Johny 2017-09-05 10:06:12
 ഈയിടെ  ഞങ്ങളുടെ സഭയുടെ നാട്ടിലെ ഏറ്റവും വലിയ ആള് സ്വന്തം ആത്മകഥ എഴുതിച്ചു മുഖ്യന്ത്രിയെക്കൊണ്ട് പ്രകാശനം ചെയ്യിക്കുകയുണ്ടായി. അതിൽ പറയുന്നു എ ഡി അൻപത്തി ആറിൽ പുത്തെൻകുരിശ്ശിൽ വച്ച്     അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരാൾക്ക്  വൈദിക പട്ടം കൊടുത്ത കഥ.  ക്രിസ്ത്യാനി എന്ന സാദനം ഭൂലോകത്തു അന്ന് ഉണ്ടായിരുന്നോ എന്നൊക്കെ ചോദിക്കുന്നവരെ  പ. പിതാവിന്റെ കഥ അപ്പാടെ വിഴുങ്ങി  പ്രതിരോധിക്കുക എന്നത് ഇനി ഞങ്ങൾ വിശ്വാസികളുടെ കടമ ആണ്. വരും തലമുറയെ ഇതൊക്കെ ചരിത്രം ആണെന്ന് പഠിപ്പിക്കുകയും ചെയ്യും. അതുകൊണ്ടു ആരെന്തു  പറഞ്ഞാലും ഞങ്ങൾ നമ്പൂതിരി മാർഗം കൂടിയത് തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക