Image

സോഷ്യല്‍ മീഡിയകളില്‍ സിനിമയുടെ നിരൂപണം നടത്തുന്നവര്‍ കരാര്‍ തൊഴിലാളികള്‍ ; ബൈജുകൊട്ടാരക്കര

Published on 04 September, 2017
സോഷ്യല്‍ മീഡിയകളില്‍ സിനിമയുടെ നിരൂപണം നടത്തുന്നവര്‍ കരാര്‍ തൊഴിലാളികള്‍ ; ബൈജുകൊട്ടാരക്കര

ഫേസ് ബുക്കിലും വാട്‌സാപ്പിലുമെല്ലാം സിനിമകളെക്കറിച്ചെഴുതുന്നവരില്‍ ഭൂരിഭാഗവും കരാര്‍ തൊഴിലാളികളെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കരയും പ്രതികരിച്ചു. ഓണക്കാല ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ച കൊഴുപ്പിക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നത്് ഇക്കൂട്ടരാണെന്നും ഇത് വിശ്വസിച്ച് പ്രേക്ഷകര്‍ വഞ്ചിതരാവരുതെന്നുമാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്. സിനിമ കാണാന്‍ ആളില്ലങ്കില്‍ കാരണം മികച്ച കഥകളുടെ അഭാവം തന്നെയാണെന്നും കോക്കസുകളില്‍പ്പെട്ടതിനാലാണ് തട്ടിക്കൂട്ടുകഥകളിലും മറ്റും അഭിനയിക്കേണ്ട ഗതികേട് സൂപ്പര്‍ താരങ്ങള്‍ക്ക് ഉണ്ടാവുന്നതെന്നും ഇതുമൂലം ഇക്കൂട്ടരുടെ ഭാവി അവര്‍ തന്നെ അവതാളത്തിലാക്കുന്ന സ്ഥിതി വിശഷമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താരമൂല്യംകൊണ്ട് മലയാളത്തില്‍ സിനമ വിജയിച്ചതായി അറിയില്ല.പ്രേമവും അങ്കമാലി ഡയറീസും പോലുള്ള സിനിമകള്‍ക്ക് കാഴ്ചക്കാരെത്തിയത് പ്രേമേയത്തിന്റെ പുതുമകൊണ്ടും അവതരണത്തിലെ വ്യത്യാസ്ഥത കൊണ്ടുമാണ്.സിനിമ നല്ലതായാല്‍ ഓടുമെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നും ഭാവിയിലും ഇതു തന്നെ സംഭവിക്കുമെന്നാണ് തന്റെ വിശ്വാസമന്നും ബൈജു വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക