Image

റോക്ക് ലാന്‍ഡില്‍ ഓണാഘോഷം വര്‍ണാഭമായി

Published on 04 September, 2017
റോക്ക് ലാന്‍ഡില്‍ ഓണാഘോഷം വര്‍ണാഭമായി
ന്യു യോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്ക്) ഓണാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം അമേരിക്കയില്‍ നടന്ന ആദ്യത്തെ ഓണാഘോഷം അനുസമരിച്ചു. മന്‍ഹാട്ടനില്‍ഒരു പള്ളിയുടെ ബേസ്‌മെന്റില്‍ 1969-ല്‍ നടന്ന ആ ഓണത്തില്‍ താനടക്കം കുറച്ചു പേരാണുണ്ടയിരുന്നത്.സിറിയക്ക് തണ്ണിക്കരി, പരേതനായ ജോസഫ് മാത്യൂസ് എന്നിവരായിരുന്നു അതിനു നേത്രുത്വം നല്‍കിയത്.

അതിനു ശേഷം കാലം മാറി. ഇന്നിപ്പോള്‍ ഓണം അമേരിക്കയിലെമ്പാടൂം വലിയ ആഘോഷമായി. മഹാബലിക്കു ലോകം മുഴുവന്‍ സഞ്ചരിക്കേണ്ട സ്ഥിതിയായി. മലയാളി എവിടെയുണ്ടോ അവിടെ ഓണവുമുണ്ട്. വിളവെടുപ്പിന്റെയും സാമ്രുദ്ധിയുടെയും പൂക്കളുടെയും പച്ചപ്പിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ആഘോഷം. ഭിന്നതകളില്‍ നിന്ന് നമ്മെ ഒന്നാക്കി കേരളത്തെ 'ദൈവത്തിന്റെ സ്വന്തം നാട്' ആക്കുന്നഉത്സവം.

അമേരിക്കയില്‍ ഓണം ആഘോഷിക്കുമ്പോള്‍ നമ്മുടെ പുതു തലമുറക്കു നാം നമ്മുടെ പൈത്രുകം പകര്‍ന്നു നല്‍കുകയാണെന്നു കരുതും. പക്ഷെ ഒരു ഓണഘോഷം കൊണ്ടോ ഇന്ത്യെയെക്കുറിച്ചുള്ള പഠനം കൊണ്ടോ ഒന്നും പുതിയ തലമുറ ഇന്ത്യാക്കാരെ പോലെ ആകില്ല. ഇവിടെ ദീര്‍ഘകാലം ജീവിച്ച ശേഷംമക്കള്‍ ഇന്ത്യന്‍ സംസ്‌കാരം പിന്തുടരണമെന്നു ആഗ്രഹിക്കുന്നതും ശരിയല്ല. ഇവിടെ ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ അതിന്റെ ഗുണത്തോടൊപ്പം ദോഷങ്ങളും നമുക്ക് ഒഴിവാക്കാനാവില്ലെന്നതാണു വസ്തുത
ഈ ഓണം എല്ലാവര്‍ക്കും കൂടുതല്‍ വിജയങ്ങളും സമ്പത്തും ശാന്തിയും പ്രദാനം ചെയ്യട്ടെ എന്ന് അദ്ധേഹം ആശംസിച്ചു. (പ്രസംഗം താഴെ)
ആശംസാ പ്രസംഗം ചെയ്ത ഫാ. തദ്ദേവൂസ് അരവിന്ദത്ത് ജാതി മതങ്ങള്‍ക്കപ്പുറത്ത് മനുഷ്യനെ കാണേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. അന്ധനായ ഒരു വ്യക്തി മറ്റുള്ളവരെ സ്പര്‍ശിച്ചാല്‍ കാണുന്നത് ജതിയോ മതമോ അല്ല, വെറും മനുഷ്യനെയാണു. ഭിന്നതയൊക്കെ നാം സ്രുഷ്ടിച്ചതാണു. ഓണമാകട്ടെ ഭിന്നതക്കപ്പുറമുള്ള സാഹോദര്യമാണു ഉദ്‌ഘോഷിക്കുന്നത്-അദ്ധേഹം ചൂണ്ടിക്കാട്ടി.

നയാക്കിലെ ക്ലാര്‍ക്ക്‌സ്ടൗണ്‍ റിഫോം ചര്‍ച്ചില്‍ സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഈ സീസണിലെ ആദ്യത്തേതെന്നു വിശേഷിപ്പിക്കാവുന്ന ഓണാഘോഷം.

ഓണ സദ്യക്കു ശേഷം ജോര്‍ജ് ഏബഹാമും കമ്മിറ്റി അംഗങ്ങളും ചേര്‍ന്നു നിലവിളക്കു കൊളുത്തിയതോടെ ആഘോഷത്തിനു തിരി തെളിഞ്ഞു. തുടര്‍ന്ന് മഹാബലിയുടെ എഴുന്നള്ളത്ത്. സ്റ്റീഫന്‍ നിരപ്പത്ത് മഹാബലിയായി വേഷമിട്ടു.

കോര്‍ഡിനേറ്ററ്റര്‍ സണ്ണി കല്ലൂപ്പാറ ആമുഖ പ്രസംഗം നടത്തി . അഡൈ്വസറി ബോര്‍ഡ് ചെയര്‍ തോമസ് അലക്‌സ് സ്വാഗതമാശംസിച്ചു.ജിജോ ആന്റണി ആയിരുന്നു എംസി.

അന്യയായ ഒരു വ്യക്തിക്കു വ്രുക്ക നല്‍കി മാത്രുകയായ രേഖാ നായരെയും അതിനു തുണയായി നിന്ന ഭര്‍ത്താവ് നിഷാന്ത് നായരെയും ചടങ്ങില്‍ ആദരിച്ചു.
സംഘടനയുടെ കര്‍ഷക ശ്രീ അവര്‍ഡും ചടങ്ങില്‍ സമ്മാനിച്ചു. സണ്ണി ജെയിംസ്, വര്‍ക്കി പള്ളിത്താഴത്ത്, തോമസ് ചാക്കോ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സമ്മാനം നേടി. ഒന്നാം സമ്മാനത്തിനുള്ള ക്യാഷ വാര്‍ഡ് സണ്ണി ജെയിംസ് സംഘടനക്കു സംഭാവനയായി നല്‍കി. തോമസ് അലക്‌സ്, വിന്‍സന്റ് അക്കക്കാട്ട്, ജോസ് അക്കക്കാട്ട്, ജേക്കബ് ചൂരവടി എന്നിവരായിരുന്നു അവാര്‍ഡ് കൊര്‍ഡിനേറ്റര്‍മാര്‍.

കലാഭവന്‍ ജയന്റെ മിമിക്രിയും ചാക്യാര്‍ കൂത്തുമായിരുന്നു പ്രധാന കലാപരിപാടി. ജിയ വിന്‍സന്റ് അക്കക്കാട്ട്, തഹസിന്‍ മുഹമ്മദ്, എലെയ്‌നാ മാത്യു, എഡ്വിന്‍ മാത്യു, എന്നിവര്‍ ഗാനങ്ങളാലപിച്ചു. ഗേള്‍സ് ടീമിന്റെ തിരുവാതിരക്കു പുറമെ, ഗ്രൂപ്പ് ഡാന്‍സും, നികിതാ ജോസഹ്, അലിന ജോസഫ് എന്നിവരുടെ സിംഗിള്‍ ഡാന്‍സും ഹ്രുദയഹാരിയായി.
സെക്രട്ടറി സന്തോഷ് വര്‍ഗീസ് നന്ദി പറഞ്ഞു.

George Abraham's speech

President…..General Secretary…

Wish you all a very happy Onam. 

Thank you very much for your kind invitation. I had a brief talk with Sajan yesterday and learned much more about MARC and congratulate you for being a strong link to the Malayalee Community in Rockland county. 

He also asked me to give an Onam message and asked me to limit that to 5 to 7 mins. I understand that people have little patience these days for long pontificating! 

Therefore, let me quickly get into the responsibility that you have entrusted me with. 

Kerala is known for its enchanting beauty. The swaying palms, the sky kissing hills, the sun bleached plains, the lush paddy fields, the placid lakes, the shimmering lagoons, all make it veritable paradise on earth. We are all familiar with the phrase ‘God’s own country’ as Kerala is often characterized. 

We are all too familiar with the legend behind the festival. There may be two versions of this story: Maveli, also known as Mahabali, the legendary king, who was unjustly pushed down into the Nether world by Vamana, the fifth ‘avatar’ of Vishnu. It is said that there was perfect equality, peace, and happiness in his kingdom. No one dared to lie or cheat. However, gods grew envy at his acts of benevolence and growing popularity. After the banishment, Mahabali was given the special privilege to visit his subjects once a year. 

But now the RSS wants people to change the legend or the myth, and shift their allegiance from their hero to his vanquisher. RSS’s hidden agenda is obvious: The vanquisher was Vishnu and Mahabali, an asura (demon). How can an asura be the hero and Vishnu, the villain? So, they want to flip the story and invent their own version. 

Historians give a different twist to the legend. According to them, Mahabali, a Buddhist, was defeated by Hindu kings from Narmada (currently Maharashtra) in the North. Subsequently, they conquered the land and sent him into exile in Ezahm which is currently known as Sri Lanka. It was believed that permission was granted to Mahabali to come and visit his subjects during the period when they traditionally celebrated Sravanolsavam. 

Therefore, for Keralites, it may be a symbolic description of the Aryan invasion and the imposition of its culture on the native Dravidian populace of Kerala. Regardless, Onam is a grand harvest festival which is celebrated with flowers, sumptuous feasts, and swings under mango trees. Onam represents the spirit of Kerala transcending the people of Kerala the world over to an enchanting mood of thanksgiving, idyllic pleasure and music and dance. 

 People irrespective of religion celebrate Onam with traditional gaiety and fervor. It is stated that where there is a Keralite, there will be Onam. Now the celebration is extended to the Diaspora, Mahabali needs to travel around the globe to visit all his subjects. 

I fondly recollect my first Onam celebration in U.S. For the historical purposes; it was the first ONAM festival celebrated by a group of Malayalees formally anywhere in North America. It took place in September 1969 in the basement of a community church in midtown Manhattan. The two people who provided leadership for that Onam celebrations were Cyriac Thannikkary and late Joseph Mathews. The rest is history. 

Now that we celebrate Onam across the USA, what is the significance of it? Why it is relevant that we continue to celebrate this festival? 

There is no doubt that for Pravasee Malayalees Onam season is a time to gloat over and be nostalgic about their home state and childhood days. However, what it does it mean for the next generation who are born and brought up here and have very little attachment to the mother India. 

I want to stray a bit away from the core Onam message but to have a little time of introspection. 

We as NRIs/PIOs are mostly described as sojourners, kind of people sitting on the fence romanticizing of the past life in India but, very reluctant to go back to where we come from, especially the ladies among us. However, we are pretty well focused here imposing on our children what we want them to be rather than what the children want to be. I feel the main issue is the massive expectation we have from children creating serious crisis across our households and the community. 

It is commendable that we bring our children to these type of functions to inculcate the ’Indianness’ in them and we hope that by doing so the children would turn ‘goody goody’ souls in the decisions they make in their adult life. While it is fair enough to argue that the ‘Indianness’ inculcated would make the children more in sync with Indian lifestyle, the fact of the matter is they are growing up in a completely different country. In today’s world, the social thinking of the younger generation is made up by the attitudes of their friends around them and not by default tutorial classes on Indian culture. Of course, there are exceptions, but they are just exceptions. For example, there is no point in the NRI parent living in a country for 20 years or more and then expecting their children to grow up the way they want and marry the person who they think is good enough. It is crucial that we come to terms with the reality and set priorities straight in life. We cannot have the cake and eat it too..If we have decided to transplant ourselves here, we should be ready for the consequences (irrespective of the merit) with regards to choices made by our children. While it is a duty for the children to keep the family in confidence on such issues, the reality of life is that a majority of the younger generation rarely looks beyond the self while taking such decisions. Essentially, the crux of the issue confronting all NRIs is the weight of expectations one thrusts on the younger generation and the illusion with which they subject themselves oblivious of the practical consequences of choices that they have made in their lives. 

I hope this Onam season brings more peace, tranquility, and brotherhood to our community. Let it also bring a sense of balance to our dreams and aspirations. After all, Onam is a dream:  it is a dream of peace and tranquility in the world. It is a dream about economic well-being and resource sharing; it is a dream about love and brotherhood, it is a dream about high ethics and morals; and it is a dream about human justice and preservation of nature. 

That dream can also be fulfilled if we respond positively to the devastation that is taking place in Houston now. We respond well to the calamities and tragedies that take place in India. However, this is our adopted land. We are indeed grateful for the opportunities and the well-being accorded to us. It is time to pay a little attention to those who are in desperate need right now in that part of the country of ours. 

Let the true spirit of Onam burn in us forever. 

Thank you.

 

റോക്ക് ലാന്‍ഡില്‍ ഓണാഘോഷം വര്‍ണാഭമായിറോക്ക് ലാന്‍ഡില്‍ ഓണാഘോഷം വര്‍ണാഭമായിറോക്ക് ലാന്‍ഡില്‍ ഓണാഘോഷം വര്‍ണാഭമായിറോക്ക് ലാന്‍ഡില്‍ ഓണാഘോഷം വര്‍ണാഭമായിറോക്ക് ലാന്‍ഡില്‍ ഓണാഘോഷം വര്‍ണാഭമായിറോക്ക് ലാന്‍ഡില്‍ ഓണാഘോഷം വര്‍ണാഭമായിറോക്ക് ലാന്‍ഡില്‍ ഓണാഘോഷം വര്‍ണാഭമായിറോക്ക് ലാന്‍ഡില്‍ ഓണാഘോഷം വര്‍ണാഭമായിറോക്ക് ലാന്‍ഡില്‍ ഓണാഘോഷം വര്‍ണാഭമായിറോക്ക് ലാന്‍ഡില്‍ ഓണാഘോഷം വര്‍ണാഭമായിറോക്ക് ലാന്‍ഡില്‍ ഓണാഘോഷം വര്‍ണാഭമായിറോക്ക് ലാന്‍ഡില്‍ ഓണാഘോഷം വര്‍ണാഭമായിറോക്ക് ലാന്‍ഡില്‍ ഓണാഘോഷം വര്‍ണാഭമായിറോക്ക് ലാന്‍ഡില്‍ ഓണാഘോഷം വര്‍ണാഭമായിറോക്ക് ലാന്‍ഡില്‍ ഓണാഘോഷം വര്‍ണാഭമായിറോക്ക് ലാന്‍ഡില്‍ ഓണാഘോഷം വര്‍ണാഭമായിറോക്ക് ലാന്‍ഡില്‍ ഓണാഘോഷം വര്‍ണാഭമായിറോക്ക് ലാന്‍ഡില്‍ ഓണാഘോഷം വര്‍ണാഭമായിറോക്ക് ലാന്‍ഡില്‍ ഓണാഘോഷം വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക