Image

ഹൂസ്റ്റണില്‍ അപകടത്തില്പെട്ട രണ്ടാമത്തെ വിദ്യാര്‍ഥിയും മരിച്ചു

Published on 04 September, 2017
ഹൂസ്റ്റണില്‍ അപകടത്തില്പെട്ട രണ്ടാമത്തെ വിദ്യാര്‍ഥിയും മരിച്ചു
ഹൂസ്റ്റണ്‍: ഓഗസ്റ്റ് 26-നു ലെയ്ക്ക് ബ്രയനില്‍ നീന്തുമ്പോള്‍ അപകടത്തില്‍ പെട്ട ടെക്‌സസ് എ.ആന്‍ഡ് എം. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി ശാലിനി സിംഗും (25) മരണത്തിനു കീഴടങ്ങി. മറ്റൊരു വിദ്യാര്‍ഥിനിഖില്‍ ഭാട്ടിയ (24) ഓഗസ്റ്റ് 30-നു മരിച്ചിരുന്നു.

ജയപ്പൂരില്‍ നിന്നുള്ള നിഖിലും ഡല്‍ഹിയില്‍ നിന്നുള്ള ശാലിനി സിംഗും നീന്തുമ്പോള്‍ പെട്ടെന്നു ജല പ്രവാഹം ഉയരുകയായിരുന്നു. ഇരുവരും മുങ്ങിത്താഴുന്നതു കണ്ട് സുഹ്രുത്തുക്കള്‍ പോലീസിനെ വിളിച്ചു. പോലീസ് ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഹാര്‍വി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലും ഇരുവരും ലേയ്ക്കില്‍ നീന്താന്‍ തീരുമാനിച്ചതെന്തു കൊണ്ടെന്നു വ്യക്തമല്ല.

സെപ്റ്റംബര്‍ മൂന്നിനായിരുന്നു ശാലിനിയുടെ അന്ത്യം. ഇളയ സഹോദരനും അമ്മാവനും സമീപത്തുണ്ടായിരുന്നു. അടുത്തയാഴ്ച ക്രിമേഷന്‍ നടത്തി ചിതാഭസ്മംഡല്‍ഹിയിലേക്കു കൊണ്ടു പോകും.

നിഖിലിന്റെ മ്രുതശരീരം ഹൂസ്റ്റണില്‍ ക്രിമേഷന്‍ നടത്തി. അമ്മ ഡോ സുമന്‍ ഭാട്യ സ്ഥലത്തെത്തിയിരുന്നു. ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നു.

രണ്ടു മാസം മുന്‍പ് മാത്രമാണു ശാലിനി സിംഗ് ഹൂസ്റ്റണിലെ എ.ആന്‍ഡ് എം. യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക്ക് ഹെല്‍ത്തില്‍ മാസ്റ്റേഴ്‌സ് പഠനത്തിനു എത്തിയത്. ദന്ത ഡോക്ടറയി ബിരുദമെടുത്ത ശേഷം ഉപരിപഠനത്തിനെത്തിയതാണ്. മറ്റുള്ളവരെ സേവിക്കുകയായിരുന്നു ശാലിനിയുടെ എക്കാലത്തെയും ലക്ഷ്യമെന്നുപിതാവ് പറഞ്ഞു 
ഹൂസ്റ്റണില്‍ അപകടത്തില്പെട്ട രണ്ടാമത്തെ വിദ്യാര്‍ഥിയും മരിച്ചു
Join WhatsApp News
വിദ്യാധരൻ 2017-09-05 13:48:26
മണമെന്ന വാസ്തവം
കൂടെയുണ്ട് സർവ്വഥാ
അവസരങ്ങളൊത്തിടുമ്പോൾ
റാഞ്ചിടുന്നവൻ  ജീവനെ
കുറിപ്പതെന്തുഞാൻ-
രക്ഷിതാക്കളെ
ലഭിച്ചിടട്ടെ ശാന്തി നിങ്ങൾ
മനസ്സിനെന്ന്  പ്രാർത്ഥന!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക