Image

എംഎല്‍എ അന്‍വറിന്‍റെ പാര്‍ക്കിന്‍റെ ഫോട്ടോ എടുത്തവരെ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

Published on 05 September, 2017
എംഎല്‍എ അന്‍വറിന്‍റെ പാര്‍ക്കിന്‍റെ ഫോട്ടോ എടുത്തവരെ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

കോഴിക്കോട്‌: നിലന്‌പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്‍റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്‍റെ ഫോട്ടോയെടുത്തെന്ന്‌ ആരോപിച്ച്‌ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ പോലീസ്‌ കേസെടുത്തു. തിരുവന്‌പാടി പോലീസ്‌ സ്‌റ്റേഷനിലെ രണ്ട്‌ പോലീസുകാരടക്കം 14 പേര്‍ക്കെതിരേയാണ്‌ കേസെടുത്തിരിക്കുന്നത്‌. താമരശേരി സിഐയ്‌ക്കാണ്‌ അന്വേഷണ ചുമതല.

തിരുവോണ ദിവസമാണ്‌ നാട്ടുകാരെന്നു പറഞ്ഞെത്തിയ സംഘം വിനോദസഞ്ചാരത്തിനെത്തിയ നാല്‌ യുവാക്കളെ മര്‍ദിച്ച്‌ അവശരാക്കിയത്‌. പരിക്കേറ്റ യുവാക്കളെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക