Image

തോക്ക്‌ ചൂണ്ടി സെല്‍ഫി: എട്ട്‌ വയസുകാരന്‌ വെടിയേറ്റു

Published on 05 September, 2017
തോക്ക്‌ ചൂണ്ടി സെല്‍ഫി: എട്ട്‌ വയസുകാരന്‌ വെടിയേറ്റു

ഗാസിയാബാദ്‌: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സ്വയം തോക്ക്‌ ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ എട്ടുവയസുകാരന്‌ വെടിയേറ്റു. 

ജുനൈദ്‌ എന്ന കുട്ടിയാണ്‌ ലൈസന്‍സില്ലാത്ത തോക്ക്‌ ഉപയോഗിച്ച്‌ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്‌. ജുനൈദിന്‍റെ അയല്‍ക്കാരനായ കലെയുടേതാണ്‌ തോക്കെന്ന്‌ പോലീസ്‌ കണ്ടെത്തി.

കൂട്ടുകാരുമായി ചേര്‍ന്ന്‌ തോക്ക്‌ ഉപയോഗിച്ച്‌ സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെയാണ്‌ സംഭവമുണ്ടായത്‌. അബദ്ധത്തില്‍ കാഞ്ചിവലിച്ചതാണ്‌ വെടിപൊട്ടാന്‍ കാരണമായതെന്നും പോലീസ്‌ പറഞ്ഞു. 

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഡല്‍ഹി ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക