Image

ഓണാഘോഷത്തിനിടെ സംഘര്‍ഷം: അടിയേറ്റ്‌ യുവാവ്‌ മരിച്ചു

Published on 05 September, 2017
ഓണാഘോഷത്തിനിടെ സംഘര്‍ഷം: അടിയേറ്റ്‌ യുവാവ്‌ മരിച്ചു


പാലക്കാട്‌: ആലത്തൂരില്‍ ഓണാഘോഷത്തിനിടെ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ അടിയേറ്റ യുവാവ്‌ മരിച്ചു. ഇരട്ടക്കുളം കോതപുരം കളരിക്കല്‍ വീട്ടില്‍ രാജന്‍റെ മകന്‍ ജിതിന്‍ (24) ആണ്‌ മരിച്ചത്‌.

ഉത്രാട ദിവസം രാത്രി 9.30 ഓടെയാണ്‌ സംഭവമുണ്ടായത്‌. ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെ കാവ?ശേരി, ആലിങ്കല്‍പ്പറമ്പ്‌, മൂപ്പുപറമ്പ്‌ ഭാഗങ്ങളില്‍ നിന്നും പരിപാടി കാണാന്‍ എത്തിയവരാണ്‌ ആലത്തൂരില്‍ സംഘര്‍ഷമുണ്ടാക്കിയത്‌. 

 പരിപാടിക്കിടെയുണ്ടായ വാക്കുതര്‍ക്കത്തിന്‌ പിന്നാലെ ഇരുപതോളം വരുന്ന സംഘം മരിച്ച ജിതിനെയും സുഹൃത്ത്‌ രഞ്‌ജിത്തിനെയും മര്‍ദ്ദിക്കുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക