Image

ദിലീപിനെ കാണാന്‍ ഗണേഷ്‌ കുമാര്‍ എം.എല്‍.എ ജയിലിലെത്തി

Published on 05 September, 2017
ദിലീപിനെ കാണാന്‍ ഗണേഷ്‌ കുമാര്‍ എം.എല്‍.എ ജയിലിലെത്തി

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്‌ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ്‌ കുമാര്‍ എത്തി. ഇന്നു ഉച്ചയ്‌ക്ക്‌ 12.30 ഓടെയാണ്‌ അദ്ദേഹം ജയിലിലെത്തി താരത്തെ കണ്ടത്‌. താല്‍ക്കാലിക പരോളില്‍ ദിലീപ്‌ നാളെ പുറത്തിറങ്ങാനിരിക്കെയാണ്‌ ഗണേഷ്‌ കുമാറിന്റെ സന്ദര്‍ശനം.

കഴിഞ്ഞ ദിവസം മുതല്‍ ദിലീപിനെ കാണാന്‍ ചലച്ചിത്ര രംഗത്ത്‌ നിന്ന്‌ നിരവധിയാളുകളാണ്‌ ജയിലിലെത്തിയത്‌. സംവിധായകന്‍ രഞ്‌ജിത്ത്‌, നടന്‍മാരായ സുരേഷ്‌ കൃഷ്‌ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ്‌ തുടങ്ങിയവര്‍ ഉത്രാട ദിനത്തില്‍ ജയിലെത്തിയിരുന്നു.

തിരവോണ ദിനമായ ഇന്നലെ ജയറാമും താരത്തെ സന്ദര്‍ശിച്ചിരുന്നു. അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതി കഴിഞ്ഞ ദിവസം ദിലീപിന്‌ അനുമതി നല്‍കിയയിരുന്നു. ഇതിനു പിന്നാലെ ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും ജയിലിലെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ്‌ ചലച്ചിത്ര രംഗത്തെ നിരവധിപേര്‍ താരത്തെ കാണാന്‍ ജയിലിലെത്തിയത്‌. 

നാളെ രാവിലെ എഴു മുതല്‍ 11 വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാനാണ്‌ ദിലീപിന്‌ കോടതി അനുമതി നല്‍കിയിട്ടുള്ളത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക