Image

ദിലീപിനെ പിന്തുണച്ച്‌ ഗണേഷ്‌കുമാര്‍

Published on 05 September, 2017
ദിലീപിനെ പിന്തുണച്ച്‌  ഗണേഷ്‌കുമാര്‍


ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച്‌ നടനും എംഎല്‍എയുമായ കെ.ബി.ഗണേഷ്‌കുമാര്‍ രംഗത്ത്‌. ആലുവ സബ്‌ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിന്‍റെ സഹായം സ്വീകരിച്ചവര്‍ ആപത്ത്‌ കാലത്ത്‌ കൈവിടരുതെന്ന്‌ ഗണേഷ്‌കുമാര്‍ പറഞ്ഞു. കോടതി കുറ്റവാളിയാണെന്ന്‌ പറയുന്നത്‌ വരെ ദിലീപ്‌ നിരപരാധിയാണ്‌. സുഹൃത്ത്‌ എന്ന നിലയിലാണ്‌ ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചത്‌. നടി ആക്രമിക്കപ്പെട്ട കേസിന്‍റെ അന്വേഷണത്തില്‍ തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക