Image

ദിലീപിന്‌ സിനിമാ താരങ്ങളുടെ പിന്തുണയേറുന്നു

Published on 05 September, 2017
ദിലീപിന്‌  സിനിമാ  താരങ്ങളുടെ പിന്തുണയേറുന്നു

 കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്‌ വേണ്ടി ആലുവ സബ്‌ ജയിലേക്ക്‌ കഴിഞ്ഞ രണ്ട്‌ ദിവസങ്ങളായി താരങ്ങളുടെ ഒഴുക്കാണ്‌.ദിലീപ്‌ അഴിയെണ്ണി അന്‍പതിലധികം ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ കാണാത്ത സന്ദര്‍ശകരാണ്‌ ദിലീപിനെ കാണാനെത്തുന്നത്‌. 

ദിലീപിനെ കാണാനെത്തിയ ഗണേഷ്‌ കുമാര്‍ എംഎല്‍എ ചില വിഷയങ്ങള്‍ തുറന്നടിച്ച്‌ തന്നെ പറഞ്ഞിരിക്കുന്നു. 

 തന്റെ സര്‍ക്കാരിന്റെ പോലീസ്‌ കുറ്റക്കാരനെന്ന്‌ കണ്ടെത്തി ജയിലില്‍ ഇട്ടിരിക്കുന്ന സഹപ്രവര്‍ത്തകന്റെ കാര്യത്തില്‍ ഗണേഷ്‌ കുമാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്‌ അമ്പരപ്പിക്കുന്നതാണ്‌. കോടതി കുറ്റക്കാരനെന്ന്‌ വിധിക്കുന്നത്‌ വരെ ദിലീപ്‌ തെറ്റുകാരനല്ലെന്നാണ്‌ എംഎല്‍എയുടെ വിശദീകരണം 

  താന്‍ ദിലീപിനൊപ്പമാണ്‌ എന്ന്‌ തുറന്ന്‌ പ്രഖ്യാപിക്കുന്ന  ഗണേഷ്‌ കുമാര്, താന്‍ എംഎല്‍എ ആയല്ല, മറിച്ച്‌ 25ഓളം വര്‍ഷങ്ങളായി സിനിമയില്‍ തന്റെ സഹപ്രവര്‍ത്തകനായ ആളെ കാണാനെത്തുക മാത്രമാണ്‌ ചെയ്‌തിരിക്കുന്നതെന്നും ന്യായീകരിക്കുന്നു

 തന്റെ പാര്‍ട്ടി ചെയര്‍മാനും പിതാവുമായ ആര്‍ ബാലകൃഷ്‌ണ പിള്ളയുടെ നിര്‍ദേശ പ്രകാരമാണ്‌ ദിലീപിനെ കാണാനെത്തിയത്‌. നേരത്തെ ദിലീപിന്റെ അമ്മയേയും മകളേയും ഭാര്യയേയും വീട്ടില്‍ ചെന്ന്‌ കണ്ടിരുന്നുവെന്നും ഗണേഷ്‌ കുമാര്‍ വ്യക്തമാക്കി.  ദിലീപിന്റെ കാര്യത്തില്‍ പോലീസിന്‌ തെറ്റ്‌ പറ്റിയിട്ടുണ്ട്‌ എങ്കില്‍ അത്‌ തിരുത്തണം എന്ന്‌ പറയാനും അതേസമയം ആഭ്യന്തര വകുപ്പ്‌ മന്ത്രി കൂടിയായ മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്ന്‌ പറയാനും ഗണേഷ്‌ കുമാര്‍ എംഎല്‍എ മടി കാണിച്ചില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക