Image

മാര്‍ത്തോമാ ഭദ്രാസനം അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു

പി.പി. ചെറിയാന്‍ Published on 05 September, 2017
മാര്‍ത്തോമാ ഭദ്രാസനം അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കായൂറോപ്പ് ഭദ്രാസനം മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു.2017ല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം ഉയര്‍ന്ന മാര്‍ക്കോടെ പൂര്‍ത്തിയാക്കിയ ഭദ്രാസനാതിര്‍ത്തിയില്‍പ്പെട്ട ഇടവകകളില്‍ ആരാധനയിലും ഇടവക പ്രവര്‍ത്തനങ്ങളിലും സുസജ്ജമായ പ്രവര്‍ത്തിക്കുന്നവരെയാണ് അവാര്‍ഡിനുവേണ്ടി പരിഗണിക്കുക എന്ന് ഭദ്രാസന അറിയിപ്പില്‍ പറയുന്നു.

ഹൈസ്കൂളില്‍ നിന്നും അവാര്‍ഡ് നേടിയവര്‍ അതത് സ്കൂളില്‍ നിന്നുള്ള പ്രിന്‍സിപ്പള്‍മാരുടെ കത്തു സഹിതം അംഗീകൃത ഫോറത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഭദ്രാസന സെക്രട്ടറിയുമായോ അതത് ഇടവക വികാരിമാരയോ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 516 377 3311.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക