Image

വിനയന്റെയും മനസു മാറുന്നു ? രാമലീല റിലീസ് ചെയ്യണം

Published on 05 September, 2017
വിനയന്റെയും മനസു മാറുന്നു ? രാമലീല റിലീസ് ചെയ്യണം

രാമലീല റിലീസ് ചെയ്യണം എന്ന് തന്നെയാണ് വിനയന്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസലാണ് വിനയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാമലീല പ്രേക്ഷകര്‍ തിയറ്ററില്‍ പോയി കാണില്ല എന്ന ആരാണ് തീരമാനിച്ചതെന്നും വിനയന്‍ ചോദിച്ചു. ഇങ്ങനെ ഒരു വിഷയത്തില്‍ ഉള്‍പ്പെട്ട നടന്‍ നായകനാകുന്ന സിനിമയായ രാമലീല ഒന്ന് കാണാമായിരുന്നു എന്ന് ജനങ്ങള്‍ വിചാരിച്ചാലോ. അങ്ങനെയെങ്കില്‍ ഈ സിനിമ സൂപ്പര്‍ ഹിറ്റായി മാറില്ലേ എന്നും വിനയന്‍ ചോദിക്കുന്നു.

ചിത്രത്തിനെതിരെ പ്രതിഷേധമുണ്ടാകുമോ എന്ന പേടിയാണ് ഇപ്പോഴുള്ളത്. എന്നാല്‍ അതിന്റെ സമയമെല്ലാം കഴിഞ്ഞു. ഇതിപ്പോള്‍ വെറുമൊരു കേസ് മാത്രമായി മാറി. കേസ് കോടതിയുടെ പരിഗണനയിലുമാണ്. ഇവിടുത്തെ സംഘടനകളൊന്നും രാമലീലയ്‌ക്കെതിരെ പ്രതിഷേധവുമായി വരില്ലെന്നും വിനയന്‍ പറഞ്ഞു. സിനിമ നല്ലതാണെങ്കില്‍ ഓടും എന്നാണ് വിനയന്റെ അഭിപ്രായം. ജനത്തിന് കാണാന്‍ താല്പര്യമുള്ള എന്തും ആയിക്കോട്ടെ അത് കൊടുക്കാന്‍ കഴിഞ്ഞാല്‍ ജനം തിയറ്ററിലെത്തും. സിനിമ വിജയിക്കുകയും ചെയ്യും. ഇവിടെ സിനിമയാണ് പ്രധാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക