Image

ഒമാനില്‍ കാര്‍ മറിഞ്ഞ് കണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥി മരിച്ചു

Published on 05 September, 2017
ഒമാനില്‍ കാര്‍ മറിഞ്ഞ് കണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥി മരിച്ചു
 
കണ്ണൂര്‍: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിനിയായ ഒന്പതാംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കൂത്തുപറന്പ് കൈതേരി പതിനൊന്നാം മൈലിലെ ഹോമിയോ ഡിസ്‌പെന്‍സറി റോഡില്‍ താഹിര്‍ സീനത്ത് ദന്പതികളുടെ മകള്‍ ഷഹാരിസ് (15) ആണ് മരിച്ചത്. 

തിങ്കളാഴ്ച രാത്രി ഏഴോടെ ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍നിന്നും 250 കിലോമീറ്റര്‍ അകലെ ജഅലാന്‍ ബനീബു ആലിയില്‍ വച്ചായിരുന്നു സംഭവം. സലാലയിലെ ചൗക്കില്‍ ഏറെ വര്‍ഷങ്ങളായി ടെക്‌സ്‌റ്റൈല്‍ ബിസിനസ് നടത്തിവരുന്ന താഹിറും കുടുംബവും പെരുന്നാള്‍ അവധി പ്രമാണിച്ച് ബുആലിയില്‍ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ ബനീബു ആലി ആശുപത്രിക്കു സമീപം ഒട്ടകത്തിന്റെമേല്‍ ഇടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണ ഷഹാരിസ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

താഹിറിനും ഭാര്യ സീനത്തിനും മകന്‍ മുഹമ്മദിനും അപകടത്തില്‍ നിസാര പരിക്കേറ്റു. സലാല ഇന്ത്യന്‍ സ്‌കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഷഹാരിസ്. സഹോദരി സറിയനസറിന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക