Image

നല്ലോണം (കവിത: ജയലക്ഷ്മി)

Published on 05 September, 2017
നല്ലോണം (കവിത: ജയലക്ഷ്മി)
കരളുനൊന്തൊരു
ഓര്‍മ്മപോലോണമിന്നെന്‍
അരുകിലൂടെ
കടന്നു പോകുമ്പോള്‍
അരുമയായ് ചേര്‍ക്കാന്‍
ഒരു കുഞ്ഞു
തുമ്പ പോലുമിന്നെന്‍ മുറ്റത്തില്ല
അരിയൊരു നിലാവ്
മാത്രമിന്നെന്നെന്നോട്
കരയരുതെന്നരുമായോതി
മറഞ്ഞു പോവുമ്പോള്‍
അകലെയെവിടെനിന്നോ
കുഞ്ഞു പേരറിയാ പക്ഷിതന്‍
ചിലമ്പിച്ചൊരു ശബ്ദം
ഇരുളിനെ
കവര്‍ന്നു പോവുമ്പോള്‍
ഇനിയുമെത്തിടാനുണ്ടോരു
നല്ലോണമെന്നെ
തഴുകിയെത്തുമെന്നു
വെറുതെയാശിപ്പൂ.
Join WhatsApp News
hari 2017-09-06 01:04:45
Nice work mam
വിദ്യാധരൻ 2017-09-06 06:52:25
വരുമൊരോണം 
ഒരിക്കലേലും 
തരുമെനിക്ക് 
പോയകാലം, 
പൂക്കളങ്ങൾ 
സൗഹൃദങ്ങൾ,
എന്ന ചിന്തയാൽ 
ഇവിടെ ഞാൻ 
കവിത വായി-
ച്ചെൻ മനസ്സിനെ 
സമാശ്വസിപ്പൂ 
അനുദിനം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക