Image

പത്തൊമ്പതാമത് 56 ചീട്ടുകളി മത്സരം ന്യൂജേഴ്‌സിയില്‍ ഒക്ടോബര്‍ 13,14,15 തീയതികളില്‍

Published on 05 September, 2017
പത്തൊമ്പതാമത് 56 ചീട്ടുകളി മത്സരം ന്യൂജേഴ്‌സിയില്‍ ഒക്ടോബര്‍ 13,14,15 തീയതികളില്‍
ന്യുജേഴ്‌സി: പതിനാറ് ടീമുകളുമായി 1999 ല്‍ ആരംഭിച്ച പ്രഥമ 56 ചീട്ടുകളി ദേശീയ മത്സരം ഈ വര്‍ഷം 50 ലേറെ ടീമുകളുമായി ന്യൂജേഴ്‌സിയില്‍ മാറ്റുരയ്ക്കും.

ഒക്ടോബര്‍ 13 മുതല്‍ 15 വരെ ന്യൂജേഴ്‌സി എഡിസനില്‍ കിങ്ങ് ജോര്‍ജ് പോസ്റ്റ് റോഡിലുള്ള എഡിസന്‍ ഹോട്ടല്‍ സമുച്ചയത്തില്‍ (1171 King George Post Road, Edison, NJ 08837) വെച്ച് നടത്തപ്പെടുന്ന 56 ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ടൂര്‍ണമെന്റ് കോര്‍ഡിനേറ്റേഴ്‌സുമാരായ ജോസഫ് മാത്യു, കുര്യന്‍ തൊട്ടിച്ചിറ, സുനില്‍ നൈനാന്‍ എന്നിവര്‍ അറിയിച്ചു.

വാശിയേറിയ മത്സരത്തിന്റെ ഓരോ ഘട്ടത്തിലും ടീമുകള്‍ക്ക് ആവേശ്വേജ്‌ലമായ പ്രോത്സാഹനം നല്‍കുവാന്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായും, കാനഡയില്‍ നിന്നുമായും ചീട്ടുകളി പ്രേമികളായ സുഹ്യത്തുക്കള്‍ ന്യൂജേഴ്‌സിയില്‍ ഒത്തുചേരും.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഒരാഴ്ച മുമ്പായി 300 ഡോളര്‍ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി ടീമുകളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.

സംബദ്ധിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി 75 ഡോളര്‍ ഗ്രൂപ്പ് ഡിസ്കൗണ്ട് നിരക്കില്‍ ഹോട്ടലില്‍ റൂമുകള്‍ ലഭ്യമാണ്.

മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും, എവറോളിംഗ് ട്രോഫിയും മറ്റ് ആകര്‍ഷകമായ െ്രെപസുകളും നല്‍കി ആദരിക്കും.

Website: www.56international.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക