Image

പെരുമ്പാവൂരില്‍ രണ്ട്‌ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Published on 06 September, 2017
പെരുമ്പാവൂരില്‍ രണ്ട്‌ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പെരുമ്പാവൂരില്‍ പാമറടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട്‌ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. വിനായകന്‍, ശ്രാവണ്‍ എന്നിവരാണ്‌ മരിച്ചത്‌. ഒരാളെ രക്ഷപ്പെടുത്തി. കാണാതായ അഭിജിത്തിനായി തെരച്ചില്‍ തുടരുകയാണ്‌.

 എറണാകുളം കളമശ്ശേരി സ്വദേശികളാണ്‌ അപകടത്തില്‍പ്പെട്ടത്‌. അക്ഷയ്‌ എന്ന വിദ്യാര്‍ത്ഥിയെയാണ്‌ രക്ഷപ്പെടുത്തിയത്‌. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂരിലെ വേങ്ങൂര്‍ പഞ്ചായത്തിലെ പെട്ടമലയിലെ അടച്ചിട്ട കരങ്കല്‍ ക്വാറയില്‍ ഉച്ചയോടെയാണ്‌ സംഭവം. 

മരിച്ച വിനായകന്‍ കളമശേരി സെന്റ്‌ പോള്‍സ്‌ കോളേജിലെയും, ശ്രാവണ്‍ ആലുവ വിദ്യാധിരാജ സ്‌കൂളിലെയും വിദ്യാര്‍ത്ഥികളാണ്‌. മുങ്ങിത്താഴ്‌ന്ന ഇവര്‍ സഹായത്തിനായി നിലവിളിച്ചത്‌ കേട്ടാണ്‌ നാട്ടുകാര്‍ ഓടിയെത്തിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക