Image

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ പ്രതിഷേധിക്കണമെന്ന്‌ വിഎസ്‌

Published on 06 September, 2017
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ പ്രതിഷേധിക്കണമെന്ന്‌ വിഎസ്‌


ഗൗരിലങ്കേഷിന്റെകൊലപാതകത്തിനെതിരെരാജ്യവ്യാപകമായിപ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരാന്‍ ജനാധിപത്യ മതനിരപേക്ഷവാദികള്‍ തയ്യാറാവണമെന്ന്‌ ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്‌ അച്യുതാനന്ദന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. തങ്ങളെ അംഗീകരിക്കാത്തവരെ കൊന്നു കളയുകയെന്നുള്ളതാണ്‌ ഫാസിസം കാലങ്ങളായി ചെയ്‌തുവരുന്നത്‌. 

ഗാന്ധിജിയെ കൊന്ന ഗോഡ്‌സേയ്‌ക്ക്‌ മഹത്വം കല്‍പ്പിക്കുന്നതില്‍ തുടങ്ങി, ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ചും തുടരുന്ന ഫാസിസ്റ്റ്‌ കൊലപാതക പരമ്പരയിലെ ഒടുവിലത്തെ ഇരയാണ്‌ ഗൗരി ലങ്കേഷ്‌.
ഫാസിസ്റ്റുകളുടെ ഈ ഉന്മൂലന പ്രക്രിയയെ ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചു നിന്നു പ്രതിരോധിക്കേണ്ടതുണ്ടന്നും വിഎസ്‌ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക