Image

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം പുതുമയാര്‍ന്ന പരിപാടികളോടെ സെപ്റ്റംബര്‍ 23ന് ശനിയാഴ്ച

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 06 September, 2017
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം പുതുമയാര്‍ന്ന പരിപാടികളോടെ സെപ്റ്റംബര്‍ 23ന്  ശനിയാഴ്ച
ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ  ഈ വര്‍ഷത്തെ ഓണഘോഷം  സെപ്റ്റംബര്‍ 23 ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ അതി വിപുലമായ  രീതിയില്‍ നടത്തുന്നു.  ന്യൂ റോഷലില്‍ ഉള്ള    ആല്‍ബര്‍ട്ട് ലിണാര്‍ഡ്  സ്‌കൂളില്‍ വെച്ചാണ് (25  Gerada Ln , New Rochelle , NY 10804 ) ആണ് ഓണഘോഷം ഒരുക്കിയിരിക്കു ന്നത്.

ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും, ശികാരി മേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും തുടങ്ങി നിരവധി പുതുമയാര്‍ന്ന പരിപാടികളോടെ ഈവര്‍ഷത്തെ ഓണം ചിട്ടപ്പെടുത്തിയിട്ടൂള്ളത്. അമ്പതു പേര്‍ പങ്കെടുക്കുന്ന ശീകരിമേളം ഈ വര്‍ഷത്തെ ഓണഘോഷത്തിന്റെ ഒരു പ്രേത്യേകതയാണ്. അതുപോലെതന്നെ പിന്നല്‍ തിരുവാതിര ആദ്യമായി അമേരിക്കയില്‍ അവതരിപ്പിക്കുന്നു  എന്ന ഒരു പ്രത്യേകതയും ഉണ്ട്. അമേരിക്കയിലെ പ്രശസ്ത പിന്നണി ഗായകര്‍  അവതരിപ്പിക്കുന്ന  ഗാനമേള, പ്രമുഖ  ഡാന്‍സേഴ്‌സ് അവതരിപ്പിക്കുന്ന വിവിധ ഡാന്‍സുകള്‍,  മിമിക്രി   തുടങ്ങി  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍കും ഒരുപോലെ അസ്വതിക്കത്തക രീതിയിലുള്ള  വിവിധ കലാപരിപാടികള്‍ആണ്   കോര്‍ത്തുണക്കിയിരിക്കുന്നത്. 
  
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം പുതുമയാര്‍ന്ന പരിപാടികളാലും കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളീയ സംസ്‌കാരവും കലകളും മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുക എന്നതാണ് അസോസിയേഷന്‍ ഉദ്ദേശം. മലയാളി മനസ്സിനേയും അവരുടെ ജീവല്‍ പ്രശ്‌നങ്ങളേയും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ എന്നും ശ്രമിക്കുന്നതാണ്.


ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, വൈസ് പ്രസിഡന്റ് ഷയിനി  ഷാജന്‍ , സെക്രട്ടറി ആന്റോ വര്‍ക്കി, ട്രഷറര്‍ ബിപിന്‍ ദിവാകരന്‍ , ജോയിന്റ് സെക്രട്ടറി ലിജോ ജോണ്‍ , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഫിലിപ്പ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം പുതുമയാര്‍ന്ന പരിപാടികളോടെ സെപ്റ്റംബര്‍ 23ന്  ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക