Image

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തെ അമേരിക്ക അപലപിച്ചു

Published on 06 September, 2017
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തെ അമേരിക്ക അപലപിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തെ അമേരിക്ക അപലപിച്ചു. ലോകം മുഴുവന്‍ മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തെ അപലപിക്കുന്നുവെന്നും ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയം പ്രസ്താവനയില്‍ അറിയിച്ചു. 

എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന് രാഹുല്‍ ഗാന്ധി.

ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രത്തിനെതിരായി ആരെങ്കിലും ശബ്ദിച്ചാല്‍ അവരെ സമ്മദര്‍ദ്ദത്തിലാക്കുകയും ആക്രമിക്കുകയും കൊലപ്പെടുത്തുകയുമാണ് അവരുടെ രീതി. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഒരുവിധത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല എന്നത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്- രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിദഗ്ധനായ പ്രയോക്താവാണ് മോദി. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ വലിയ സമ്മര്‍ദ്ദത്തിന്റെ ഫലമായി ചിലപ്പോഴൊക്കെ അദ്ദേഹം ചില പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടാകാം. എന്നാല്‍ ഭിന്നസ്വരങ്ങളെ ഇല്ലാതാക്കുക എന്നതുതന്നെയാണ് ബിജെപിയുടെ പൊതുവായ ആശയം. അഹിംസയില്‍ അടിയുറച്ചതാണ് ഈ രാജ്യത്തിന്റെ ചരിത്രമെന്നും കൊലപാതകങ്ങള്‍ ഒരുവിധത്തിലും നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക