Image

ദിലീപിന് അനര്‍ഹമായ പരിഗണന ലഭിക്കുന്നതായി പരാതി

Published on 06 September, 2017
ദിലീപിന്  അനര്‍ഹമായ പരിഗണന ലഭിക്കുന്നതായി  പരാതി
റിമാന്‍ഡില്‍ കഴിയുന്ന പ്രതി ദിലീപിന് ആലുവ സബ് ജയിലില്‍ അനര്‍ഹമായ പരിഗണന ലഭിക്കുന്നതായി ചൂണ്ടിക്കാട്ടി ജയില്‍ ഡിജിപിക്കു പരാതി. പ്രഭാത ഭക്ഷണം മുതല്‍ രാത്രി ഏറെ വൈകുംവരെ ജയില്‍ സൂപ്രണ്ടിന്റെ എസി മുറിയിലാണു കേസിലെ പ്രതിയായ ദിലീപ് കഴിയുന്നതെന്നു പരാതിക്കാരനായ ആലുവ സ്വദേശി ടി.ജെ. ഗിരീഷ് ആരോപിച്ചു.

അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നു ജയിലിനു പുറത്തു ബോര്‍ഡ് വച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു. സന്ദര്‍ശകരില്‍ പലരും കേസുമായി നേരിട്ടു ബന്ധമുള്ളവരും പ്രതികളെ സഹായിക്കുന്ന നിലപാടു സ്വീകരിച്ചവരുമാണെന്നു പരാതിക്കാരന്‍ ആരോപിക്കുന്നു.

നടന്‍ ദിലീപിനെ കാണാന്‍ ജയിലില്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിച്ചതിലും ഓണക്കോടി സമ്മാനിച്ചതിലും അപാകതയില്ലെന്നു 
ജയില്‍  സൂപ്രണ്ട് പി.പി. ബാബുരാജ് പറഞ്ഞു. ദിലീപിന്റെ പ്രത്യേക സാഹചര്യവും സന്ദര്‍ശകരുടെ പ്രാധാന്യവും കണക്കിലെടുത്താണു കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കിയത്.

Join WhatsApp News
Vayanakkaran 2017-09-06 12:30:05
Whatever it may be. All are equal infront of the law. Dileep should not be given any special previlages.  He also sj houd eat Gothambunda, he also should wear jail uniform. He should not be given air condition. Whether super star or even God no spl. considerarion. All must be treated equally.
CID Moosa 2017-09-06 12:53:23
ദിലീപ്നെക്കാണാൻ ആ കേസുമായി ബന്ധമുള്ള എല്ലാവരെയും അനുവദിക്കണം അതുപോലെ അവരുടെ സംസാരം റിക്കോർഡ് ചെയ്യുകയും വേണം. വേണെങ്കിൽ ദിലീപിനെ രക്ഷിക്കാൻ അവതരിച്ചിരിക്കുന്ന പി സി ജോർജ്ജും പോയി കാണട്ടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക