Image

എന്‍ എസ് എസ് ഓഫ് ന്യൂജേഴ്‌സി (നായര്‍ മഹാമണ്ഡലം) ഓണാഘോഷം സെപ്റ്റംബര്‍ 10ന് എഡിസണില്‍

Published on 06 September, 2017
എന്‍ എസ് എസ് ഓഫ് ന്യൂജേഴ്‌സി (നായര്‍ മഹാമണ്ഡലം) ഓണാഘോഷം സെപ്റ്റംബര്‍ 10ന് എഡിസണില്‍
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി സംഘടനയായ എന്‍ എസ് എസ് ഓഫ് ന്യൂജേഴ്‌സി (നായര്‍ മാഹാമണ്ഡലം ) സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബര്‍ പത്തിന് എഡിസണ്‍ ഹോട്ടല്‍ രാരിറ്റന്‍ സെന്ററില്‍ നടക്കുമെന്ന് ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു.

11 മണിക്ക് തുടങ്ങുന്ന പരിപാടികള്‍ പരമ്പരാഗതമായ രീതിയിലുള്ളവയും എന്നാല്‍ പുതുമ നിറഞ്ഞതുമായിരിക്കും. കേരളത്തിന്റെ മഹോത്സവമായ ഓണം ലോകത്തെവിടെയും മലയാളികള്‍ ജാതി മത ഭേദമന്യേ ആഘോഷിക്കുന്നത് അതിന്റെ സാംസ്കാരിക തനിമയോടെയാണ്. വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും. കൂടാതെ ആവേശകരമായ ഓണക്കളികള്‍ നടത്തും. വ്യത്യസ്ത കലാപരിപാടികള്‍ അരങ്ങേറും. താലപ്പൊലി , ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ മാവേലിയെ വരവേല്‍ക്കും. ആസ്വാദ്യകരമായ വിവിധയിനം മത്സരങ്ങള്‍ നടത്തി വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്യും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികള്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കും.

ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിനായി പ്രസിഡന്റ് സുനില്‍ നമ്പ്യാര്‍, സെക്രട്ടറി രഞ്ജിത്ത് പിള്ള, ട്രഷറര്‍ സുജാത നമ്പ്യാര്‍, കണ്‍വീനര്‍ മാലിനി നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു . കുടുംബങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു ഒത്തുചേരലായിയിരിക്കും ഇത്തവണത്തെ ഓണാഘോഷമെന്നും പരിപാടിയില്‍ പങ്കു ചേരാന്‍ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും ചെയര്‍മാന്‍ മാധവന്‍ ബി. നായര്‍, അറിയിച്ചു
എന്‍ എസ് എസ് ഓഫ് ന്യൂജേഴ്‌സി (നായര്‍ മഹാമണ്ഡലം) ഓണാഘോഷം സെപ്റ്റംബര്‍ 10ന് എഡിസണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക