Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം വന്‍വിജയം

ജിമ്മി കണിയാലി Published on 06 September, 2017
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം വന്‍വിജയം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം മുന്‍കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് എംപി ഉത്ഘാ ടനം ചെയ്തു. വിശിഷ്ടാതിഥി ആയിരുന്ന യുഎസ് കോണ്‍ഗ്രസ്മാന്‍ രാജാകൃഷ്ണ മൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ,ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് എന്നിവര്‍ ആശംസപ്രസംഗങ്ങള്‍ നടത്തി. പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം അധ്യക്ഷതവഹിച്ചു. ട്രെഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്‍ കൃതജ്ഞതയും പറഞ്ഞു . ജനറല്‍ സെക്രട്ടറി ജിമ്മി കണിയാലി ആയിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി .ജോയിന്റ് സെക്രട്ടറി ജിതേഷ് ചുങ്കത് , ജോയിന്റ ്‌ട്രെഷറര്‍ ഷാബു മാത്യു എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു. ചാക്കോച്ചന്‍ കടവില്‍ ആയിരുന്നു മാവേലി.

നേരത്തെ നാലുമണിമുതല്‍ ഓണസദ്യ ആരംഭിച്ചു. നൈല്‍സിലുള്ള മഹാരാജഫുഡ്‌സ് ആണ് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയത്. ഷിക്കാഗോ മലയാളീ അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്ന് സദ്യവിളമ്പി കൊടുത്തു ഷാബുമാത്യു, സണ്ണി മൂക്കെട്ട് എന്നിവര്‍ സദ്യവട്ടങ്ങള്‍ക്ക് മേല്‍നോട്ടംവഹിച്ചു. സിബിള്‍ ഫിലിപ്പ് പൂക്കളംഒരുക്കി. കേരളത്തനിമയുള്ള വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ ആയിരത്തി ഒരുനൂറോളം മലയാളികള്‍ ഷിക്കാഗോയിലെ താഫ്ട് ഹൈസ്കൂളും പരിസരങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ഒരു മിനി കേരളമാക്കി മാറ്റി. തുടര്‍ന്ന് മാവേലിമന്നനെ സ്വീകരിച്ചുആനയിച്ചുകൊണ്ട് നടന്നസാംസ്കാരിക ഘോഷയാത്ര യില്‍ താലപ്പൊലിയേന്തിയ ബാലികമാരും സെറ്റുസാരി അണിഞ്ഞ തരുണീമണികളും ചെണ്ടമേളവും കൊഴുപ്പേകി. ജിതേഷ് ചുങ്കത് ഘോഷയാത്രക്ക് മേല്‍നോട്ടം വഹിച്ചു.
ഷിക്കാഗോ മലയാളീഅസോസിയേഷന്‍ കര്‍മ്മപരിപാടികള്‍ക്ക് ആവശ്യമായസ ാമ്പത്തികസഹായംനല്‍കുന്ന സുമനസ്സുകളുടെ ഉടമകളായ സ്‌പോണ്‍സര്‍മാ െരആദരിച്ചു. ജിമ്മികണിയാലി സ്‌പോണ്‍സര്‍മാരെ സദസ്സിനുപരിചയപ്പെടുത്തി. മുഖ്യാതിഥികൊടിക്കുന്നില്‍ സുരേഷ് എംപി പ്രശംസാഫലകങ്ങള്‍ സമ്മാനിച്ചു.

പൊതുസമ്മേളനത്തില്‍ 2017 ലെ വിദ്യാഭ്യാസ പ്രതിഭാപുരസ്കാരം (ഉതുപ്പാന്‍ നടുവീട്ടില്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ്) ഷാനഎബ്രഹാം വിരുത്തികുളങ്ങരയ്ക്കുവേണ്ടി മാതാപിതാക്കളായ സൈമണ്‍, സിബിയ എന്നിവര്‍സ്‌പോണ്‍സര്‍ സാബുനടുവീട്ടിലിന്റെ കൈയില്‍നിന്നും ഏറ്റുവാങ്ങി . പ്രശംസാഫലകം കൊടിക്കുന്നില്‍ സുരേഷ് എംപി,സര്‍ട്ടിഫിക്കറ്റ് രഞ്ജന്‍ എബ്രഹാംഎന്നിവര്‍ സമ്മാനിച്ചു. സ്‌കോളര്‍ഷിപ ്കമ്മിറ്റികണ്‍വീനര്‍ സ്റ്റാന്‍ലി കളരിക്കമുറിയും സന്നിഹിതനായിരുന്നു.

ഈവര്‍ഷത്തെ കലാമേളയില്‍ കലാപ്രതിഭ ആയ ടോബി കൈതക്കത്തൊട്ടിയില്‍ മാതാപിതാക്കളായ ബിനു, ടോസ്മിഎന്നിവരോടൊപ്പം ട്രോഫി ഏറ്റുവാങ്ങി. രണ്ടാംവര്‍ഷവും തുടര്‍ച്ചയായി കലാതിലകം കരസ്ഥമാക്കിയ എമ്മ കാട്ടൂക്കാരന്‍, മാതാപിതാക്കളായ സന്തോഷ്, ലിനറ്റ്എന്നിവരോടൊപ്പം ട്രോഫി ഏറ്റുവാങ്ങി .കാര്‍ഡ് ഗെയിംസ്, ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്തുടങ്ങിയമത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുവേണ്ടിയുള്ള ട്രോഫികളുംസമ്മാനിച്ചു സമ്മാനദാനചടങ്ങുകളില്‍ വിവിധമത്സരകമ്മിറ്റികളുടെ നേതൃത്വംവഹിച്ച, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്, സിബിള്‍ഫിലിപ്പ്, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, മത്തിയാസ് പുല്ലാപ്പള്ളില്‍, ഷിബുമുളയാനിക്കുന്നേല്‍തുടങ്ങിയവരുംസന്നിഹിതരായിരുന്നു
ഷിക്കാഗോയില്‍ ഈയിടെവളരെ വിജയകരമായിനടത്തിയ പ്രവീണ്‍വറുഗീസ്‌മെമ്മോറിയല്‍ എവര്‍ റോളിങ്ങ്‌ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്‌നടത്തുവാന്‍ ചിക്കാഗോമലയാളി അസോസിയേഷന് പ്രചോദനംനല്‍കിയ പ്രവീണ്‍വറുഗീസിന്റെ മാതാപിതാക്കളായ മാത്യു വറുഗീസ്, ലൗലി വറുഗീസ്, രണ്ടാം സമ്മാനംസ്‌പോണ്‍സര്‍ ചെയ്ത സണ്ണിതോമസ്ഈരോരിക്കല്‍ എന്നിവരോടുള്ള നന്ദി ജിമ്മികണിയാലി സദസ്സില്‍ പ്രകാശിപ്പിച്ചു.

തുടര്‍ന്ന് മൂന്നുമണിക്കൂറോളം നീണ്ടുനിന്നകലാസദ്യക്കു ചിക്കാഗോ മലയാളീ അസോസിയേഷന്‍ അംഗങ്ങള്‍തന്നെ ആയ ഡോ. സിബിള്‍ ഫിലിപ്പ്, ഡോ. സിമി ജെസ്‌റ്റോ ജോസഫ് എന്നിവര്‍ അവതാരികമാരായിരുന്നു. ശിങ്കാരി സ്കൂള്‍ഓഫ് റിഥം അംഗങ്ങള്‍ ചിന്നു തോട്ടത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ചതിരുവാതിരയോടെ ആയിരുന്നുകലാസദ്യ ആരംഭിച്ചത് .

ഈവര്ഷംകലാമേളയില്‍ ഒന്നാംസ്ഥാനത്തെത്തിയ ടീംഅംഗങ്ങളുടെ പ്രകടനംകാണികള്‍ക്കു ഒരുപ്രത്യേക അനുഭവം ആയിരുന്നു. അവരെകൂടാതെ ചിക്കാഗോയിലെ വിവിധ ഡാന്‍സ് രംംഗത്ത ്പ്രവര്‍ത്തിക്കുന്ന സൂര്യ ഡാന്‍സ്സ്കൂള്‍, ശിങ്കാരിസ്കൂള്‍ ഓഫ് റിഥം, ഷൈന്‍ സ്കൂള്‍ ഓഫ് ടാലന്റ് ,റിഥം അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ്, സിറോ മലബാര്‍ കള്‍ച്ചറല്‍ അക്കാദമി, തോമസ്ഒറ്റകുന്നേല്‍, കലാദ്ധ്വാനി ഡാന്‍സ്ഗ്രൂപ്പ്, ജെസ്സി തരിയത്ത് തുടങ്ങിയവരുംപരിപാടികള്‍ അവതരിപ്പിക്കുകയോ അവര്‍ക്കുപരിശീലനം നല്‍കുകയോ ചെയ്തു. പരിപാടികളുടെ അവസാനംനടത്തിയ നറുക്കെടുപ്പില്‍വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം നല്‍കി

പതിവുപോലെ ഈ ഓണാഘോഷം വളരെയധികം ആളുകള്‍ പങ്കെടുത്തിട്ടും സമയത്തുതന്നെ തുടങ്ങുവാന്‍ കഴിഞ്ഞത് ഷിക്കാഗോമലയാളി അസോസിയേഷനെ നയിക്കുന്നവരുടെ കഴിവ്എടുത്തു കാണിക്കുന്നുവെന്നും അത്മറ്റുമലയാ ളിസംഘടനകള്‍ക്ക്ഒരുമാതൃക ആകട്ടെ എന്നും പരിപാടിയില്‍പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഓണാഘോഷപരിപാടികള്‍ക്ക് ബിജിമാണി, അച്ചന്‍കുഞ്ഞു മാത്യു, മനു നൈനാന്‍ ,ചാക്കോതോമസ് മറ്റത്തിപ്പറമ്പില്‍, ജേക്കബ് മാത്യുപുറയംപള്ളില്‍, ജോഷി മാത്യു പുത്തൂരാന്‍ , ജോഷി വള്ളിക്കളം , സണ്ണി മൂക്കെട്ട് തുടങ്ങിയവര്‍ നേതൃത്വംനല്‍കി
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം വന്‍വിജയംഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം വന്‍വിജയംഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം വന്‍വിജയംഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം വന്‍വിജയംഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം വന്‍വിജയംഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം വന്‍വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക