Image

കാലിഫൊര്‍ണിയയില്‍ കാറപകടത്തില്‍ ജ്യോതിഷിയടക്കം അഞ്ചു പേര്‍ മരിച്ചു

Published on 06 September, 2017
കാലിഫൊര്‍ണിയയില്‍ കാറപകടത്തില്‍ ജ്യോതിഷിയടക്കം അഞ്ചു പേര്‍ മരിച്ചു
കാലിഫോര്‍ണിയ: ഫ്രെസ്‌നോ കൗണ്ടിയിലുണ്ടായ കാറപകടത്തില്‍ പ്രശസ്ത റേഡിയോ ജ്യോതിഷി മാസ്റ്റര്‍ ദീപക് ജി (ദീപക് കുമാര്‍) അടക്കം അഞ്ചു പേര്‍ മരിച്ചു.

സെപ്റ്റംബര്‍ 5 ചൊവ്വാഴ്ച രാവിലെയാണു സംഭവം. യൂണിയന്‍ സിറ്റിയില്‍ താമസിക്കുന്ന വിനോദ് ധമ്മി (66) കുല്‍ദീപ് കുമാര്‍ (64) എന്നിവരുടെ പേരു മാത്രമാണു കൊറോണറുടെ ഓഫീസ് പുറത്തു വിട്ടിരിക്കുന്നത്. 

ദീപക്ജിയുടെ വിവരം അദ്ധേഹം പ്രോഗ്രാം നടത്തുന്ന ദേശി 1170 എ.എം. റേഡിയോ സ്ഥിരീകരിച്ചു. അവിവാഹിതനാണ്.

ഇവര്‍ സഞ്ചരിച്ചിരുന്ന ബെന്‍സ് കാര്‍ സ്റ്റോപ്പ് സൈനില്‍ നിര്‍ത്താതെ ഒരു ട്രെയ്‌ലറില്‍ ഇടിച്ച് തീ പിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ചു പേരുടെയും മ്രുതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധം കത്തിക്കരിഞ്ഞു. ട്രെയ്‌ലറിന്റെ ഡ്രൈവര്‍ക്കും ഗുരുതരമായ പരുക്കേറ്റു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക