Image

പ്രഥമ മിത്രാസ് മൂവി അവാർഡുകൾ സമ്മാനിച്ചു.

ജിനേഷ് തമ്പി Published on 07 September, 2017
പ്രഥമ മിത്രാസ് മൂവി അവാർഡുകൾ സമ്മാനിച്ചു.
ന്യൂജേഴ്സി:   നിറവർണങ്ങൾ  കൊണ്ട് വിസ്മയം തീർത്ത  അസുലഭ പുരസ്‌കാര രാവിൽ പ്രഥമ  മിത്രാസ്  2017  മൂവി അവാർഡുകൾ സമ്മാനിച്ചു. ന്യൂജേഴ്സിയിലെ മോണ്ട്ക്ലെയർ യൂണിവേഴ്സിറ്റി തിയേറ്ററിൽ വെച്ച് ഓഗസ്റ്റ് 12നു നടന്ന മിത്രാസ്  ഫെസ്റ്റിവലിൽ ആയിരങ്ങളെ സാക്ഷി നിർത്തി മിത്രാസ്  2017  മൂവി അവാർഡ് ജേതാക്കൾ പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങി.

നോർത്ത് അമേരിക്കയിൽ നിർമിച്ച ഇരുപത്തിയഞ്ചോളം സിനിമകളിൽ ഓരോ വിഭാഗങ്ങളിലായി തെരെഞ്ഞെടുക്കപ്പെട്ട  മൂന്നു നോമിനികളിൽ  നിന്നും വിജയിയെ പുരസ്‌കാര വേദിയിൽ വെച്ച് തന്നെ തത്സമയം പ്രഖ്യാപിക്കുകയായിരുന്നു.

സുപ്രസിദ്ധ സിനിമാ താരം മാന്യ നായിഡു, പ്രശസ്ത സംവിധായകൻ ജയൻ മുളങ്ങാട്, പ്രശസ്ത  സംവിധായകനും തിരക്കഥാകൃത്തുമായ അജയൻ  വേണുഗോപാൽ, സംവിധായകനും നിർമാതാവുമായ ടോം ജോർജ്, ഗായകനും സംഗീത സംവിധായകനുമായ മിഥുൻ ജയരാജ് എന്നിവരടങ്ങിയ പ്രേത്യേക  ജൂറി പാനലാണ് സിനിമകൾ  കണ്ടു അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത് 

മികച്ച സിനിമയായി ‘നടൻ’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ വിക്ടർ മാത്യൂസ്,  മികച്ച നടൻ ജോബിൻ ജോൺ, മികച്ച നടി ദൃശ്യ രഘുറാം, മികച്ച  ഛായാഗ്രാഹകൻ  നിഷാന്ത് നായർ, മികച്ച ഗായിക ശാലിനി രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ അവാർഡുകൾ ഏറ്റു വാങ്ങി. അതോടൊപ്പം മലയാള നാടകവേദിക്കു  മികച്ച സംഭാവനകൾ നൽകിയ നാടകാചാര്യൻ എ ഡി മാസ്റ്ററുടെ പത്നിയും പ്രശസ്ത നാടകനടിയുമായ ശാന്തഎഡിക്ക്  മിത്രാസ് 
ഗുരുദക്ഷിണ നൽകിആദരിക്കുകയുമുണ്ടായി.

നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ  നിന്നും കലാപ്രതിഭകൾ  അരങ്ങത്തു അണിനിരന്ന്  നൃത്ത, സംഗീത വിസ്മയങ്ങളും, തകർപ്പൻ സ്കിറ്റും കണികൾക്കായി കാഴ്ച വെച്ച്   കലാവിരുന്ന് ഒരുക്കിയപ്പോൾ  മിത്രാസ് ഫെസ്റ്റിവൽ ട്രൈസ്റ്റേറ്റിലെ  മലയാളികൾക്ക് ഒരു പുത്തൻ കാലാനുഭവമായി മാറി.
പ്രഥമ മിത്രാസ് മൂവി അവാർഡുകൾ സമ്മാനിച്ചു.പ്രഥമ മിത്രാസ് മൂവി അവാർഡുകൾ സമ്മാനിച്ചു.പ്രഥമ മിത്രാസ് മൂവി അവാർഡുകൾ സമ്മാനിച്ചു.പ്രഥമ മിത്രാസ് മൂവി അവാർഡുകൾ സമ്മാനിച്ചു.പ്രഥമ മിത്രാസ് മൂവി അവാർഡുകൾ സമ്മാനിച്ചു.പ്രഥമ മിത്രാസ് മൂവി അവാർഡുകൾ സമ്മാനിച്ചു.പ്രഥമ മിത്രാസ് മൂവി അവാർഡുകൾ സമ്മാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക