Image

നാടെങ്ങും ഗുരുജയന്തി ആഘോഷിച്ചു

Published on 07 September, 2017
നാടെങ്ങും ഗുരുജയന്തി ആഘോഷിച്ചു

തിരുവനന്തപുരം : ശ്രീനാരായണഗുരുവിന്റെ 163-ാമത്‌ ജയന്തി നാടെങ്ങും ആഘോഷിച്ചു. ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലം, സമാധിസ്ഥാനമായ ശിവഗിരി, അരുവിപ്പുറം, ആലുവ അദൈ്വതാശ്രമം എന്നിവിടങ്ങളില്‍ വിപുലമായ ജയന്തി ആഘോഷം നടന്നു. ശ്രീനാരായണ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ ശാഖകളിലും ഗുരുമന്ദിരങ്ങളിലും ജയന്തി ആഘോഷവും പദയാത്രയും നടന്നു.

ചെമ്പഴന്തിയില്‍ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിനാളുകള്‍ എത്തി. ശ്രീകാര്യം ജങ്‌ഷനില്‍നിന്ന്‌ ചെമ്പഴന്തിയിലേക്ക്‌ ജയന്തി ഘോഷയാത്ര നടന്നു. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഫ്‌ളാഗ്‌ഓഫ്‌ ചെയ്‌തു. നാഗസ്വരം, പഞ്ചവാദ്യം, ഗുരുവിന്റെ റിക്ഷാ മാതൃക, വിവിധ ഫ്‌ളോട്ടുകള്‍ എന്നിവയുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. 

ജയന്തി മഹാസമ്മേളനം മന്ത്രി ജി സുധാകരന്‍ ഉദ്‌ഘാടനംചെയ്‌തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. ശിവഗിരി ധര്‍മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സ്വാമി വിശുദ്ധാനന്ദ ജയന്തി സന്ദേശം നല്‍കി. രാവിലെ ചെമ്പഴന്തിയില്‍ നടന്ന മാനവമൈത്രി സമ്മേളനം പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനംചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക