Image

നെടുമ്പാശേരിയില്‍ ഓടയില്‍ വീണ വിമാനത്തിന്റെ പൈലറ്റുമാര്‍ക്കെതിരെ നടപടി

Published on 07 September, 2017
നെടുമ്പാശേരിയില്‍ ഓടയില്‍ വീണ വിമാനത്തിന്റെ പൈലറ്റുമാര്‍ക്കെതിരെ നടപടി

കൊച്ചി : നെടുമ്പാശേരിയില്‍ ഇറങ്ങുന്നതിനിടെ വിമാനം തെന്നിമാറി ഓടയില്‍ കുടുങ്ങിയ സംഭവത്തില്‍ അന്വേഷണവിധേയമായി രണ്ടു പൈലറ്റുമാരെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തി. മുഖ്യ പൈലറ്റ്‌ സുരീന്ദര്‍സിങ്‌, സഹപൈലറ്റ്‌ പെലാന്‍ കാഞ്ചന്‍ എന്നിവര്‍ക്കെതിരെയാണ്‌ നടപടി. സിയാലിന്റെ ഡിസേബിള്‍ഡ്‌ എയര്‍ക്രാഫ്‌റ്റ്‌ റിക്കവറി സംഘം(ഡാര്‍ട്ട്‌) 17 മണിക്കൂറെടുത്ത്‌ വിമാനത്തിന്‌ കൂടുതല്‍ പോറലേല്‍ക്കാതെ അറ്റകുറ്റപ്പണിക്കായി ഹാങ്കറിലെത്തിച്ചു.

അപകടസമയത്ത്‌ പൈലറ്റിന്റെ സീറ്റില്‍ വനിതാ ക്യാപ്‌റ്റനായിരുന്നെന്ന്‌ പരിശോധനയില്‍ വ്യക്തമായി. ഡയറക്ടറേറ്റ്‌ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്റെ നാലംഗസംഘം പരിശോധന തുടങ്ങി. സിയാലും പൊലീസും എയര്‍ ഇന്ത്യ എക്‌സ്‌പ്രസും പ്രത്യേകം അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. അന്വേഷണത്തിനുശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്ന്‌ അധികൃതര്‍ പറഞ്ഞു.

ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ്‌ എയര്‍ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം (ഐഎക്‌സ്‌ 452) അപകടത്തില്‍പ്പെട്ടത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക