Image

നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുമെന്ന്‌ പൊലീസ്‌; നാദിര്‍ഷ ആശുപത്രിയില്‍ ചികിത്സ തേടി

Published on 07 September, 2017
നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുമെന്ന്‌ പൊലീസ്‌; നാദിര്‍ഷ ആശുപത്രിയില്‍ ചികിത്സ തേടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നാദിര്‍ഷയെ പൊലീസ്‌ വീണ്ടും ചോദ്യം ചെയ്യും. 

നാദിര്‍ഷയുട മൊഴിയില്‍ പലതും കളവാണെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. 

നെഞ്ചുവേദനയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് നാദിര്‍ഷാ. 

കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാദിര്‍ഷാ ആരോപിച്ചു. കേസ് അന്വേഷണവുമായി ഇതുവരെ എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തന്നെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ നടപടിയെടുക്കണം- ജാമ്യഹര്‍ജിയില്‍ നാദിര്‍ഷാ ആവശ്യപ്പെട്ടു.

ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്കു മാറ്റി. 

നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ്  അറിയിച്ചു.  നാദിര്‍ഷായുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടോയെന്നു വെളിപ്പെടുത്താനാകില്ല. അറസ്റ്റ് ചെയ്യുമെന്ന് ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്പി അറിയിച്ചു. 
Join WhatsApp News
Tom abraham 2017-09-07 07:11:27

If you walk like a duck, quakes like a duck, you are a duck ' so goes the saying. Editor no editing of my super comments ! This is my timelihood.

നാരദന്‍ 2017-09-07 09:54:59
എഡിറ്റര്‍  ശ്രദിക്കുക 
ഇതെഹതിന്‍ സൂപ്പര്‍  കമന്റ്സ്  എഡിറ്റുചെയ്യുക  അരുത് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക