Image

പ്രതിരോധ മന്ത്രിയായി നിര്‍മ്മല സീതാരാമന്‍ ചുമതലയേറ്റു

Published on 07 September, 2017
 പ്രതിരോധ മന്ത്രിയായി  നിര്‍മ്മല സീതാരാമന്‍ ചുമതലയേറ്റു


ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ വകുപ്പ്‌ മന്ത്രിയായി നിര്‍മ്മല സീതാരാമന്‍ ചുമതലേയറ്റു. പ്രഥമ പരിഗണന ഇന്ത്യന്‍ സായുധ സേനയ്‌ക്കായിരിക്കുമെന്ന്‌ സ്ഥാനമേറ്റ ശേഷം നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സ്ഥാനമൊഴിഞ്ഞ പ്രതിരോധ മന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയില്‍ നിന്നും വ്യാഴാഴ്‌ച്ച രാവിലെയാണ്‌ നിര്‍മ്മല സീതാരാമന്‍ അധികാരം ഏറ്റെടുത്തത്‌.

പ്രധാനമന്ത്രിയുടെ മെയ്‌ക്ക്‌ ഇന്‍ ഇന്ത്യ പദ്ധതിയ്‌ക്ക്‌ ഊന്നല്‍ നല്‍കുമെന്നും പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ പദ്ധതിയിലൂടെ നിര്‍മ്മിക്കുമെന്ന്‌ നിര്‍മ്മല സീതാരാമന്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക