Image

രേഖ നായരെ എന്‍ എസ് എസ് ന്യൂജേഴ്‌സി (നായര്‍ മഹാമണ്ഡലം) ആദരിക്കുന്നു

Published on 07 September, 2017
രേഖ നായരെ എന്‍ എസ് എസ് ന്യൂജേഴ്‌സി (നായര്‍ മഹാമണ്ഡലം) ആദരിക്കുന്നു
ന്യൂജേഴ്‌സി: വൃക്ക ദാനത്തിലൂടെ മഹാത്യാഗത്തിന്റെ രേഖ പതിപ്പിച്ച രേഖ നായരെ എന്‍ എസ് എസ് ന്യൂ ജേഴ്‌സി (നായര്‍ മഹാമണ്ഡലം) ആദരിക്കുന്നു.സെപ്റ്റംബര്‍ പത്തിന് എഡിസണ്‍ ഹോട്ടല്‍ രാരിറ്റന്‍ സെന്ററില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയിലാണ് രേഖാനായരെ എന്‍ എസ് എസ് ന്യൂജേഴ്‌സി ആദരിക്കുന്നതെന്നു ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു.

സ്വന്തം വൃക്ക മുറിച്ചു നല്‍കി നന്മയും ധൈര്യവും കാട്ടിയ രേഖ എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു. രേഖയുടെ സന്മനസ്സിന്റെ ഫലം കിട്ടിയ ന്യൂജേഴ്‌സി നിവാസി ദീപ്തി നായര്‍ ഇപ്പോള്‍ ജീവിതിത്തിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. ഹ്യൂമന്‍ റിസോഴ്‌സസില്‍ മാസ്‌റ്റേഴ്‌സ് ബിരുദമുള്ള രേഖ ഹൗസിങ് അതോറിറ്റിയില്‍ സീനിയര്‍ ഡേറ്റാ അനലിസ്റ്റാണ്. നര്‍ത്തകിയായ രേഖ ന്യൂയോര്‍ക് റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ കലാകേന്ദ്ര നൃത്തവിദ്യാലയം നടത്തുന്നു. ഫോമയുടെ വിമന്‍സ് ഫോറം സെക്രട്ടറിയായ രേഖ മഴവില്‍ എഫ് എമ്മിന്റെ പ്രോഗ്രാം മാനേജരായും പ്രവര്‍ത്തിക്കുന്നു. ഭര്‍ത്താവ് നിഷാന്ത് നായരുടേയും കുടുംബാംഗങ്ങളുടേയും പൂര്‍ണ്ണ സമ്മതം വാങ്ങി വൃക്കദാനം നല്‍കിയ രേഖ ഏഴ് വയസ്സുകാരി ദേവിയുടെയും മൂന്നു വയസ്സുകാരന്‍ സൂരജിന്റെയും അമ്മയാണ്.

രേഖയുടെ ഈ നന്മ ഓരോ വ്യക്തിയിലും അടിയുറയ്‌ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതുകൊണ്ട് എന്‍ എസ് എസ് ന്യൂജേഴ്‌സി രേഖയുടെയും ദീപ്തിയുടെയും ഭാവി പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും മാധവന്‍ ബി നായര്‍ പറഞ്ഞു. രാവിലെ പതിനൊന്നുമണിക്കു ഓണാഘോഷ പരിപാടികള്‍ ആരംഭിക്കും. വിഭവസമൃദ്ധമായ ഓണസദ്യയും നിരവധി ഓണക്കളികളും ഉണ്ടായിരിക്കും. എന്‍ എസ് എസ് പ്രവര്‍ത്തകര്‍ അത്തപ്പൂക്കളം,താലപ്പോലി,ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ മാവേലിയെ വരവേല്‍ക്കും. തിരുവാതിര , കുട്ടികള്‍ അവതരിപ്പിക്കുന്ന പ്രത്യേക കലാപരിപാടികള്‍, ഓണപ്പാട്ടുകള്‍, ഓണസന്ദേശങ്ങള്‍ എന്നിവയ്‌ക്കൊപ്പം കസേരകളി, വടംവലി തുടങ്ങി ആസ്വാദ്യകരമായ വിവിധയിനം മത്സരങ്ങളും നടക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

പ്രസിഡന്റ് സുനില്‍ നമ്പ്യാര്‍, സെക്രട്ടറി രഞ്ജിത്ത് പിള്ള, ട്രഷറര്‍ സുജാത നമ്പ്യാര്‍, കണ്‍വീനര്‍ മാലിനി നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി ഓണാഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു . ഓണാഘോഷപരിപാടിയില്‍ പങ്കു ചേരാന്‍ എല്ലാവരെയും ക്ഷണിക്കുന്നുതായും ചെയര്‍മാന്‍ മാധവന്‍ ബി. നായര്‍ അറിയിച്ചു
Join WhatsApp News
pappu 2017-09-07 19:07:31
We should do this type of things in onam or any other function. This type of human being are honored and not  the kerala political people like swaraj,rajesh,suresh, George, etc. who spent so much money for bring these politicians to USA. That money should have given to some charity organization  and  bringing these politicial persons to US  IS A TOTAL WASTE. Some people  have their own profits  from these politicians. Pl keep that is kerala not in USA. I hope everybody will agree this 
വിദ്യാധരൻ 2017-09-07 22:28:53
ജാതിമത ചിന്തകളുടെ അതിരുകൾ വിട്ട് മനുഷ്യരെ സ്നേഹിക്കുന്ന ഒരാൾക്കേ മറ്റൊരാൾക്ക് വൃക്ക നല്കാനാവുകയുള്ളു. എന്നാൽ നൊബേൽ സമ്മാനം കിട്ടിയപ്പോൾ ഐൻസ്റ്റൈൻ പറഞ്ഞതുപോലെ , "ഞാൻ യഹൂദനാണെന്ന് ഇസ്രയേലും  ,അല്ല  ജർമ്മൻ കാരൻ ആണെന്ന് ജർമ്മനീയും,   അമേരിക്കൻ ആണെന്ന് അമേരിക്കക്കാരും പറയും " ( ജന്മം കൊണ്ട് ഐൻസ്റ്റൈൻ യഹൂദ വർഗ്ഗത്തിൽപ്പെട്ടവനായിരുന്നെങ്കിലും ജീവിച്ചത് ജർമ്മനിയിലും അവിടെനിന്നു ഹിറ്റ്‌ലർ നാടുകടത്തിയപ്പോൾ   ന്യൂജേഴ്സിയിൽ    സ്ഥിര താമസം ആക്കുകയും ചെയ്തു ) . അതുകൊണ്ടു മനുഷ്യർക്കെല്ലാം മാതൃക ആകത്തക്ക രീതിയിൽ സർവ്വ മതസ്ഥരെയും വിളിച്ചുകൂട്ടി അവരെ ആദരിക്കുമെങ്കിൽ അത് ഈ മനുഷ്യ സ്നേഹിയോട് കാണിക്കുന്ന ഏറ്റവും വലിയ  ഉപചാര പ്രവർത്തി ആയിരിക്കും.  ക്രൈസ്തവരെന്നും, ഹൈന്ദവരെന്നും, മഹമ്മദിയരെന്നും ഉള്ള വേർ തിരിവികൾ അസഹനീയമായി തോന്നുന്നു.  ഇതിന്റെ പിന്നിൽ നിന്ന് പ്രവർത്തിക്കുന്നവർ വിദ്യാസമ്പന്നർ എന്ന് കാണുമ്പോൾ, ഏത് തരത്തിലുള്ള വിദ്യായാണ് ഇവർ അഭ്യസിച്ചിരിക്കുന്നതെന്ന് വെറുതെ ചിന്തിച്ചു പോകുന്നു. 

"ഭിന്നവർണ്ണങ്ങൾ പൂക്കൾക്ക് 
ഭഗവൻ ചിത്രഭാനുതാൻ 
ഔദാര്യമാർന്നു നൽകുന്നു 
നിങ്ങൾക്കുത്സാഹമേറ്റുവാൻ 

തുല്യമായി സർവ്വസുമവും 
തലോടി മണമാർന്നിതാ 
പ്രഭാതവായു പോകുന്നു 
പോവിൻ നിങ്ങളെ അതേവഴി 

ചെന്നമ്മലരിനെല്ലാവും 
ദളം ദ്വിഗുണമാർന്നപോൽ 
ചിറകർപ്പിച്ചു ലോകർക്ക് 
ചേർപ്പീൻ കണ്ണിന് കൗതകം" (ഒരു ഉദ്‌ബോധനം -ആശാൻ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക