Image

പ്രവാസി ക്ഷേമനിധിയിൽ ഒമാനിലെ മുഴുവൻ മലയാളി പ്രവാസികളും അംഗങ്ങളാവണമെന്നു - പി എം ജാബിർ

Published on 07 September, 2017
പ്രവാസി ക്ഷേമനിധിയിൽ ഒമാനിലെ മുഴുവൻ മലയാളി പ്രവാസികളും അംഗങ്ങളാവണമെന്നു - പി എം ജാബിർ


മസ്കറ്റ് - കേരള സർക്കാർ പ്രവാസി ക്ഷേമത്തിനായി രൂപീകരിച്ച പ്രവാസി ക്ഷേമനിധിയിൽ ഒമാനിലെ മുഴുവൻ മലയാളി പ്രവാസികളും അംഗങ്ങളാവണമെന്നു കേരള പ്രവാസി ക്ഷേമനിധി വെൽഫെയർ ബോർഡ് ഡയറക്ടർ പി എം ജാബിർ ..-
ഒമാനിൽ കേരള പ്രവാസി ക്ഷേമനിധി വെൽഫെയർ ബോർഡ് പത്രപ്രവർത്തകർക്കായി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ..

ഒമാനിലെ മുഴുവൻ മലയാളി പ്രവാസികളും കേരള പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങൾ ആകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു ..2009 നിലവിൽ വന്ന ബോർഡിന് ഒന്നരവർഷം കൊണ്ട് ഒരു ലക്ഷത്തിലധികം പേരെ അംഗങ്ങൾ ആക്കാൻ സാധിച്ചിരുന്നു.. എന്നാൽ പിന്നീട് വന്ന ബോർഡിന് അഞ്ചു വർഷം കൊണ്ട് മെമ്പർഷിപ്പിൽ കാര്യമായ വർധന വരുത്താൻ സാധിച്ചില്ല ...

 പ്രവാസി ക്ഷേമനിധി പെൻഷൻ 500 രൂപയിൽ നിന്ന് ഈ പ്രാവശ്യം രണ്ടായിരം രൂപയായി വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട് കൂടാതെ ക്ഷേമനിധിയിലേക്ക് അംഗങ്ങളാകുവാൻ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.2017 ജൂൺ വരെയുള്ള കണക്കനുസരിച്ചു 1,77,944 പേർ പ്രവാസി കേമനിധിയിൽ അംഗങ്ങളായിട്ടുണ്ട്. അയ്യായിരത്തിനടുത്തു പ്രവാസികൾ പെൻഷൻ വിതരണം കൈപറ്റി തുടങ്ങിട്ടുണ്ട്.. വരുന്ന ഈ വർഷം അവസാനത്തോടുകൂടി അഞ്ചു ലക്ഷം പേരെയെങ്കിലും കേരള പ്രവാസി ക്ഷേമനിധി അംഗങ്ങളാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

വാർത്ത‍  -  ബിജു . വെണ്ണികുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക