Image

മമ്മൂക്കയ്ക്ക് മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസ, ഏറ്റെടുത്ത് ആരാധകര്‍

Published on 07 September, 2017
മമ്മൂക്കയ്ക്ക് മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസ, ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 66ാം പിറന്നാളാണ്. മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് മോഹന്‍ലാല്‍. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് മോഹന്‍ലാല്‍ മമ്മൂട്ടിക്ക് പിറന്നാളാശംസ നേര്‍ന്നത്.

താര സംഘടനയായ അമ്മയുടെ ജനറല്‍ബോഡിക്കിടെ ഇരുവരുമൊരുമിച്ചെടുത്ത സെല്‍ഫിയാണ് ലാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്ക് താരങ്ങള്‍ എല്ലാവരും തന്നെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. എല്ലാവരും തന്നെ മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് ആശംസ അറിയിച്ചിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക