Image

വൈവിധ്യമാര്‍ന്ന പരിപാടികളോടെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സമ്മേളനം സമാപിച്ചു

Published on 07 September, 2017
വൈവിധ്യമാര്‍ന്ന പരിപാടികളോടെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സമ്മേളനം സമാപിച്ചു
പാരീസ് / തിരുവനതപുരം . പ്രവാസി മലയാളി സംഘടനകളില്‍ ലോകത്തു മുന്‍ പന്തിയില്‍ നില്കുന്ന സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ സമ്മേളനം സമാപിച്ചു. 

തൃശൂരിലും തിരുവനന്തപുരത്തുമായി 3 ദിവസം നീണ്ടു നിന്ന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി പ്രവാസി കുടുംബാന്ഗങ്ങള്‍ പങ്കെടുത്തു. മന്ത്രിമാര്‍ , എം എല്‍ എ മാര്‍ , എം പി മാര്‍ , ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു .  വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കും സമ്മേളനം രൂപം നല്‍കി .

തൃശൂരില്‍ നടന്ന രണ്ടു ദിവസത്തെ സമ്മേളനത്തില്‍ വന്‍ ജന പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികള്‍ക്കായുള്ള ലഹരി വിരുദ്ധ സെമിനാര്‍ യതീഷ് ചന്ദ്ര ഐ പി എസ് ഉത്ഘാടനം ചെയ്തു. കുടുംബ സമ്മേളനത്തില്‍ കാരിക്കേച്ചര്‍ ഷോയിലൂടെ പ്രശസ്തനായ ജയരാജ് വാര്യര്‍ മുഖ്യാതിഥി ആയിരുന്നു . സമ്മേളനത്തില്‍ സമൂഹത്തില്‍ വനിതകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെപ്പറ്റി ചര്‍ച്ചകള്‍ നടന്നു . ഗ്ലോബല്‍ സമ്മേളനത്തിന്റെ ഉത്ഘാടനം ഇന്നസെന്റ് എം പി നിര്‍വ്വഹിച്ചു. തൃശൂരിന്റെ തനതു കലാ രൂപങ്ങള്‍ക്കൊപ്പം നിരവധി കലാ പരിപാടികളും ചടങ്ങിന് കൊഴുപ്പേകി .ഓണത്തോടനുബന്ധിച്ചു, കേരളത്തിലെ വിവിധ ജില്ലകളിലെ അഗതി മന്ദിരങ്ങളില്‍ കഴിയുന്ന വൃദ്ധര്‍ക്കുള്ള 'അമ്മയ്‌ക്കൊരു മുണ്ട്' പദ്ധതിയുടെ സംസ്ഥാന തല ഉത്ഘാടനവും ചടങ്ങില്‍ നടന്നു.

തിരുവനതപുരത്തു നടന്ന ചടങ്ങിനോടനുബന്ധിച്ച ബിസിനസ് മീറ്റ് കേരള ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി ഉത്ഘാടനം ചെയ്തു. പി എം എഫ് കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും ഇതോടനുബന്ധിച്ചു ഉണ്ടായിരുന്നു . പി എം എഫ് തുടങ്ങുന്ന പ്രവാസി സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഉത്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു . സമാപന സമ്മേളനത്തില്‍ കേരളാ പോലീസ് ഡയറക്ടര്‍ ജനറല്‍ ലോക് നാഥ് ബെഹ്റ മുഖ്യാതിഥി ആയിരുന്നു . തിരുവിതാംകൂര്‍ രാജ കുടുംബഅംഗം പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി ഉത്ഘാടനം നിര്‍വ്വഹിച്ചു . മോന്‍സ് ജോസഫ് എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങില്‍ പി എം എഫ് ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കലിനെ ആദരിച്ചു . പി എം എഫ് ബിസിനസ് അവാര്‍ഡ് ജേതാക്കള്‍ക്ക് ചടങ്ങില്‍ ട്രോഫിയും പ്രശംസാ പത്രവും നല്‍കി . 

പുതിയ ഗ്ലോബല്‍ കമ്മിറ്റി പ്രസിഡണ്ട് ആയി റാഫി പാങ്ങോടിനെ നിശ്ചയിച്ചു. 

പി എം എഫ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് , ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ , ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഷാഹിദ കമാല്‍ , ഡയസ് ഇടിക്കുള , ഡോ.സുന്ദര മേനോന്‍ , എം പി ഗംഗാധരന്‍ ,ബിജു കര്‍ണന്‍, സാബു ചെറിയാന്‍, ഗ്ലോബല്‍ കമ്മിറ്റി പ്രസിഡണ്ട് ജോര്‍ജ് പടിക്കക്കുടി , സെക്രട്ടറി ജോണ്‍ ഫിലിപ്പ് , വൈസ് പ്രസിഡണ്ട് ബഷീര്‍ അമ്പലായി , ട്രഷറര്‍ നൗഫല്‍ ദമാം, ഇന്ത്യന്‍ കോ ഓര്‍ഡിനേറ്റര്‍ അജിത്കുമാര്‍ , അനിത പുല്ലയില്‍ , ഷിബു ഉസ്മാന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

പ്രവാസി മലയാളി ഫെഡറേഷന്റെ പുതിയ ഗ്ലോബല്‍ കമ്മിറ്റിയെ ഒക്ടോബര്‍ ആദ്യ വാരത്തോടെ പ്രഖ്യാപിക്കുമെന്ന് ഗ്ലോബല്‍ പി ആര്‍ ഓ ഡോ.കെ.കെ.അനസ് അറിയിച്ചു. 
വൈവിധ്യമാര്‍ന്ന പരിപാടികളോടെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സമ്മേളനം സമാപിച്ചു വൈവിധ്യമാര്‍ന്ന പരിപാടികളോടെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സമ്മേളനം സമാപിച്ചു വൈവിധ്യമാര്‍ന്ന പരിപാടികളോടെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സമ്മേളനം സമാപിച്ചു വൈവിധ്യമാര്‍ന്ന പരിപാടികളോടെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സമ്മേളനം സമാപിച്ചു വൈവിധ്യമാര്‍ന്ന പരിപാടികളോടെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സമ്മേളനം സമാപിച്ചു വൈവിധ്യമാര്‍ന്ന പരിപാടികളോടെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സമ്മേളനം സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക