Image

തനിച്ചാകുന്നവര്‍ (കവിത ബിന്ദു ടിജി )

Published on 07 September, 2017
തനിച്ചാകുന്നവര്‍ (കവിത ബിന്ദു ടിജി )
ഞാന്‍ ഒറ്റയായിരുന്നു
എന്‍റെ അവസാനത്തെ
പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമായിരുന്നു നീ
സൂര്യനും തണലും
മഴയും കുടയും നീ തന്നെ
ചിലപ്പോള്‍
ബലിവേദിയും
കുമ്പസാരക്കൂടും
നിന്‍റെ സാമീപ്യം ഒഴുക്കിയ
സങ്കീര്‍ത്തനങ്ങള്‍!
മതിലുകള്‍ ഭേദിച്ച്
നീ എന്നെ സ്വന്തമാക്കി
എന്നിട്ടും
ഏതു സദാചാരമാണ്
നിന്‍റെ സംഗീത മുള്ള ചിറകുകള്‍
അറുത്തെടുത്തത് ?
എന്നെയും പനിനീര്‍ പൂവിനേയും
തനിച്ചാക്കിയത് !
Join WhatsApp News
വിദ്യാധരൻ 2017-09-07 22:37:47
"ഏകാന്തം വിഷമമൃതാക്കിയും വെറും പാ-
ഴാകാശങ്ങളിൽലലർവാദിയാരചിച്ചും 
ലോകാനുഗ്രപരയായെഴും കലെ നിൻ 
ശ്രീകാൽത്താരിണയടിയങ്ങൾ  കുമ്പിടുന്നു " (കാവ്യകല -ആശാ )

തനിച്ചായിരിക്കുന്നു എന്ന ചിന്ത വിഷലിപ്‌തമാണ്. അതിനുള്ള നല്ലൊരു ഔഷധമാണ് കാവ്യകല. അതിന് ആ വിഷലിപ്‌ത ചിന്തയെ അമൃതാക്കി മാറ്റാൻ കഴിയും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക