Image

മോദിയുടെ പിറന്നാള്‍ ദിനമായ ഞായറാഴ്‌ച യു.പിയിലെ സ്‌കൂളുകള്‍ നിര്‍ബന്ധമായും പ്രവര്‍ത്തിക്കണം

Published on 08 September, 2017
മോദിയുടെ പിറന്നാള്‍ ദിനമായ ഞായറാഴ്‌ച യു.പിയിലെ  സ്‌കൂളുകള്‍ നിര്‍ബന്ധമായും പ്രവര്‍ത്തിക്കണം

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനമായ സെപ്‌റ്റംബര്‍ 17 ഞായറാഴ്‌ച യു.പിയിലെ എല്ലാ െ്രെപമറി സ്‌കൂളുകളും തുറന്ന്‌ പ്രവര്‍ത്തിക്കണമെന്ന്‌ സര്‍ക്കാര്‍ ഉത്തരവ്‌. അന്നേ ദിവസം മുഴുവന്‍ വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ ഹാജരാകേണ്ടതുണ്ടെന്നും സ്‌കൂള്‍ അഡ്‌മിനിസ്‌ട്രേഷന്‍ ഇക്കാര്യത്തില്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അനുപമ ജയ്‌സ്വാള്‍( മിനിസ്റ്റര്‍ ഓഫ്‌ സ്‌റ്റേറ്റ്‌ ഫോര്‍ ബേസിക്‌ എഡ്യുക്കേഷന്‍) പറഞ്ഞു. 

ഒരുലക്ഷത്തി അറുപതിനായിരം െ്രെപമറി സ്‌കൂളുകള്‍ മോദിയുടെ പിറന്നാള്‍ ആഘോഷിക്കുമെന്നാണ്‌ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

മോദിയുടെ പിറന്നാള്‍ ദിനത്തില്‍ ഓരോ എം.എല്‍.എമാരും അവരവരുടെ മണ്ഡലങ്ങളില്‍ ഉള്ള സ്‌കൂളുകളില്‍ എത്തി മോദിയുടെ സന്ദേശങ്ങള്‍ കൈമാറണമെന്നാണ്‌ നിര്‍ദേശം. ഓരോ എം.എല്‍.എമാരും തങ്ങളുടെ മണ്ഡലങ്ങളില്‍ എത്തുന്നുണ്ടെന്നും മോദിയുടെ സന്ദേശങ്ങള്‍ കൈമാറുന്നുണ്ടെന്നും നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കുമെന്നും ജയ്‌സ്വാള്‍ പറയുന്നു.

പുതിയ ഇന്ത്യയെ കുറിച്ചുള്ള മോദിയുടെ കാഴ്‌ചപ്പാട്‌ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുക എന്നതാണ്‌ എം.എല്‍.എമാരുടെ ചുമതല. സ്വച്ഛ്‌ ഭാരതമാണ്‌ വിദ്യാര്‍ത്ഥികള്‍ക്കുള്ള തന്റെ സമ്മാനമെന്നാണ്‌ മോദി പറയുന്നത്‌. ആ സന്ദേശവുമായാണ്‌ എം.എല്‍.എമാര്‍ സ്‌കൂളുകളില്‍ എത്തുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക